കാവേരിയെ രക്ഷിക്കാനിറങ്ങിയ സദ്ഗുരു ജഗ്ഗി വാസുദേവിനോട് കണക്ക് ചോദിച്ച് ഹൈക്കോടതി.

ബെംഗളൂരു : നദീതട സംരക്ഷണത്തിനായുള്ള കാവേരി കോളിംഗ് സംരംഭത്തിന് പേരിൽ പിരിച്ചെടുത്ത പണത്തിൻറെ കണക്ക് ഫെബ്രുവരി 12 നു മുൻപ് ഹാജരാക്കാൻ ജഗ്ഗിവാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷാ ഫൗണ്ടേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളിൽ 242 കോടി വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്.

42 രൂപവീതമാണ് ഫൗണ്ടേഷൻ പിരിക്കുന്നത്, കർഷകരിൽ നിന്നും മറ്റും പണം പിരിക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ എ.വി.അമർനാഥൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

പദ്ധതിയെ പിന്തുണയ്ക്കുന്ന കർണാടക സർക്കാർ നടപടിയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്, ആത്മീയ സ്ഥാപനം നടത്തുന്നതിനാൽ നിയമത്തിന് അതീതർ  ആണെന്ന് വിചാരം അരുത്.

നദീസംരക്ഷണ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നത് നല്ലതാണ്.

എന്നാൽ ജനങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തി പണം പിരിക്കുന്നത് എന്ത് അധികാരത്തിൽ ആണ്, ഇഷ ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്ത സൊസൈറ്റി അല്ല കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഫണ്ട് പിരിക്കാൻ ചുമതലപ്പെടുത്തിയിട്ടുമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts