ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ബെംഗളൂരു:  നഗരത്തിലെ പ്രധാന പാതകളിലൊന്നായ കാമരാജ് റോഡിൽ അടുത്ത രണ്ട് മാസത്തേക്ക് (60 ദിവസം) പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജിബി എ  അറിയിച്ചു. ശിവാജിനഗർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ നാല ക്രോസിന് സമീപമുള്ള പഴയ കല്ല് കലുങ്ക് വൃത്തിയാക്കുന്നതിനും, പകരം പുതിയ ആർ.സി.സി കലുങ്ക് നിർമ്മിക്കുന്നതിനുമാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനായി ട്രാഫിക് പോലീസ് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്.

ഗതാഗത നിരോധനമുള്ള റോഡുകൾ:

  • കാമരാജ റോഡിലെ വിഠോബ ക്ഷേത്രം മുതൽ നാല റോഡ് വരെയുള്ള ഭാഗത്തെ എല്ലാത്തരം വാഹന ഗതാഗതവും താൽക്കാലികമായി നിരോധിച്ചു.

  • കാമരാജ റോഡിലെ കെ.ആർ റോഡ് – കബ്ബൺ റോഡ് ജംഗ്ഷനിൽ നിന്ന് ഡിക്കൻസൺ ജംഗ്ഷനിലേക്കുള്ള വാഹന ഗതാഗതത്തിനും താൽക്കാലിക നിയന്ത്രണമുണ്ട്.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

യാത്രക്കാർക്കുള്ള ഇതര വഴികൾ:

  • കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്ക്: കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ നിന്ന് കാമരാജ റോഡ് വഴി പുലകേശിനഗർ, ബനസ്വാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കാമരാജ റോഡിലെ വിഠോബ ക്ഷേത്രത്തിന് സമീപം വലത്തോട്ട് തിരിയണം. തുടർന്ന് വീരപ്പിള്ളി സ്ട്രീറ്റ് വഴി സഞ്ചരിച്ച് നാഗമ്മ ക്ഷേത്രത്തിന് സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് സെന്റ് ജോൺ റോഡ് വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം.

  • കബ്ബൺ റോഡിൽ നിന്ന് വരുന്നവർക്ക്: കബ്ബൺ റോഡിൽ നിന്ന് കാമരാജ് റോഡ് വഴി പുലകേശിനഗർ, ബനസ്വാടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കെ.ആർ. റോഡ് – കബ്ബൺ റോഡ് ജംഗ്ഷനു സമീപം വലത്തോട്ട് തിരിഞ്ഞ് കബ്ബൺ റോഡ് വഴി പോകണം. തുടർന്ന് മണിപ്പാൽ ജംഗ്ഷനു സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഡിക്കിൻസൺ റോഡിലൂടെ നേരെ സഞ്ചരിച്ച്, ബ്ലൂസ്റ്റോണിന് സമീപം വലത്തോട്ട് തിരിഞ്ഞ് സെന്റ് ജോൺ റോഡ് വഴി പോകാവുന്നതാണ്.

  • ഡിസ്പെൻസറി റോഡിൽ നിന്ന് വരുന്നവർക്ക്: ഡിസ്പെൻസറി റോഡ് (ആലീസ് ജംഗ്ഷൻ) വഴി കാമരാജ റോഡിലൂടെ പുലകേശിനഗർ, ബനസ്വാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഡിക്കൻസൺ റോഡ് വഴി നേരിട്ട് പോകണം. തുടർന്ന് ബ്ലൂ സ്റ്റോണിന് സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് സെന്റ് ജോൺ റോഡ് വഴി യാത്ര തുടരാം.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

മേൽപ്പറഞ്ഞ റൂട്ടുകളിലെ നിർമ്മാണപ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും യാത്രക്കാർ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts