വിലക്കയറ്റത്തിൽ ജനരോഷമില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ

ബെംഗളൂരു: അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് അവകാശ വാദവുമായി കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ. വിഷയത്തിൽ കോലാഹലം സൃഷ്ടിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“എവിടെയാണ് പൊതുജന രോഷം? രോഷം തീരെയില്ല. നിങ്ങളും (മാധ്യമങ്ങളും) കോൺഗ്രസുമാണ് അതിന്റെ പേരിൽ (വിലക്കയറ്റ പ്രശ്നം) കോലാഹലം സൃഷ്ടിക്കുന്നത്. വിലക്കയറ്റം ജനങ്ങളെ ഒട്ടും ബാധിക്കുന്നില്ല, അവരെല്ലാം സംതൃപ്തരും സന്തുഷ്ടരുമാണ്. കോൺഗ്രസ് മാത്രമാണ് പ്രതിഷേധിക്കുന്നത്,” അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഖുബ പറഞ്ഞു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

ഇന്ധന വിലക്കയറ്റത്തിന് കോൺഗ്രസ് ഉത്തരവാദികളാണെന്ന് ആരോപിച്ച ഖുബ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ എണ്ണ ബോണ്ടുകൾ വഴി സമാഹരിച്ച വായ്പയാണ് നിലവിലെ സാഹചര്യത്തിന് കാരണമായതെന്നും മോദി സർക്കാർ അത് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ, പെട്രോളിയം മന്ത്രാലയം തന്റെ കീഴിലല്ലെന്ന് പറഞ്ഞ് എത്ര വായ്പ തിരിച്ചടച്ചുവെന്ന വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. സംസ്ഥാനത്ത് രാസവള ദൗർലഭ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts