ജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാർക്ക് ഇനി കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാം 

തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങി റെയിൽവേ.

20 രൂപയ്ക്ക് പൂരി-ബജി- അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും ലഭിക്കും. സ്നാക് മീലിൽ ഊണ്, ചോലെ-ബട്ടൂര, പാവ് ബാജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും ലഭിക്കും.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

പ്ലാറ്റ്ഫോമുകളിൽ ഐആർസിറ്റിസി പ്രത്യേക കൗണ്ടറുകൾ തുറക്കും.

കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും.

വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും.

സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗമാകും കൌണ്ടർ.

തുടക്കത്തിൽ തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംഗ്ഷനിലും കൗണ്ടറുകളുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts