നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരിൽ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് കരുതുന്ന സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോര്‍ട്ട്.

സുല്‍ത്താന്‍പാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്.

അഫ്ഗാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നാണ് ഇയാള്‍ ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സൂചന.

ഭീകരാക്രമണപദ്ധതിയുടെ മുഖ്യസൂത്രധാരന്‍ ജുനൈദാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ലഷ്‌കര്‍ ഭീകരരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്.

2021-ല്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ഇയാള്‍ അഫ്ഗാനില്‍ നിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

നിലവില്‍ പോലീസ് ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹെബ്ബാള്‍ സുല്‍ത്താന്‍പാളയയില്‍ കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദ് ജുനൈദ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts