ദേവനഹള്ളി: പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും ഉപയോഗിച്ച് ചിപ്‌സ് നിർമ്മിച്ച വഴിയോര ബേക്കറി അധികൃതർ പൂട്ടി സീൽ ചെയ്തു. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലുള്ള വിജയപുര പട്ടണത്തിലെ ‘ശ്രീ സായ് റാം ഹോട്ട് ചിപ്‌സ്’ എന്ന സ്ഥാപനത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും പ്രാദേശിക അധികൃതരും കർശന നടപടി സ്വീകരിച്ചത്. ബേക്കറിയിൽ നിന്ന് വാങ്ങിയ ചിപ്‌സ് കഴിച്ച് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് രക്ഷിതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം വിജയപുര സ്വദേശിയായ വെങ്കിടേഷ് തന്റെ…
Read MoreDay: 16 July 2026
ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിലേക്കുള്ള ആദ്യത്തെ ‘ഫ്ലൈ ബസ്’ സർവീസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന എസി സെമി സ്ലീപ്പർ സർവീസ് നടത്തുന്നത്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് രാത്രി 10.45-ന് പുറപ്പെടുന്ന ബസ്, രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റി മൈസൂരു, മടിക്കേരി, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി വഴി പിറ്റേദിവസം രാവിലെ 7.15-ന് കോഴിക്കോട്ട് എത്തും. മടക്കയാത്ര രാത്രി 7.30-ന് കോഴിക്കോട് നിന്ന് ആരംഭിച്ച് പിറ്റേദിവസം…
Read Moreപ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു: വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച നാലാം വർഷ നിയമ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ 48 മണിക്കൂറിലധികം ജീവനായി പോരാടിയ ശേഷമാണ് യുവതി മരണമടഞ്ഞത്. ബെംഗളൂരു എച്ച്.എ.എൽ റോഡിലെ കോടിഹള്ളിയിൽ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അമൃത (22) എന്ന യുവതിയാണ് ജൂലൈ 15 വൈകുന്നേരത്തോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, കൊല്ലപ്പെട്ട അമൃതയും പ്രതിയായ ധനുഷും ഇയാളുടെ അനിയൻ…
Read Moreബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?”
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ സ്വപ്ന പദ്ധതിയായ ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാകുന്നു. 306.2 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴിയുടെ നിർമ്മാണ ചുമതലയുള്ള നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL), നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്കും വിശദമായ പദ്ധതി രേഖ (DPR) പരിഷ്കരിക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു. നേരത്തെ നടത്തിയ ഫീൽഡ് സർവേകൾക്ക് ശേഷം, 463.54 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ബെംഗളൂരു-ചെന്നൈ അതിവേഗ റെയിൽ ഇടനാഴിയുടെ ഡി.പി.ആർ. 2024 സെപ്റ്റംബറിൽ NHSRCL സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ഇതിൽ ഒന്നാം ഘട്ടമായി ചെന്നൈ-ബെംഗളൂരു…
Read Moreതുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
ബെംഗളൂരു: എൽ.പി.ജി കണക്ഷൻ ഇല്ലാത്തവർക്കും ഇനിമുതൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട് വഴി എൽ.പി.ജി സിലിണ്ടറുകൾ വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) ഇൻസ്റ്റാമാർട്ട് കൈകോർത്തതോടെ, ഈ സൗകര്യം ലഭ്യമാകുന്ന രാജ്യത്തെ ആദ്യ നഗരമായി ബെംഗളൂരു മാറി. ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, എച്ച്.പി.സി.എൽ പുതുതായി പുറത്തിറക്കിയ 10 കിലോഗ്രാമിന്റെ കമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറായ ‘എച്ച്.പി നവ്യ’യും 5 കിലോഗ്രാമിന്റെ മെറ്റൽ എൽ.പി.ജി സിലിണ്ടറുമാണ് ഈ സേവനത്തിലൂടെ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ 15 മുതൽ ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ്…
Read Moreറിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത് വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
ബെംഗളൂരു: ബെംഗളൂരുവിൽ വലിയ പാരമ്പര്യ സ്വത്തുക്കൾ വിഭജിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക്, തങ്ങളുടെ ഭൂമിയുടെ 45 ശതമാനം വരെ വിട്ടുനൽകേണ്ടി വന്നേക്കുമെന്ന് സൂചന. കുടുംബ സ്വത്ത് വിഭജന നിയമങ്ങളിൽ സംസ്ഥാന സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ഭേദഗതികൾ നടപ്പിലായാൽ ഇത് വലിയ തിരിച്ചടിയാകും. ഈ നിർദ്ദിഷ്ട നിയമം നിലവിൽ വരുന്നത് വഴി ഭൂവുടമകൾക്ക് തങ്ങളുടെ സ്വത്തിന്റെ പൂർണ്ണമായ മൂല്യം ലഭിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി പങ്കാളിത്തത്തിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ഭൂമി പൂർണ്ണമായി വിൽക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗമില്ലാതാകുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. നഗരവികസന വകുപ്പ് (UDD) ജൂൺ…
Read Moreകണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
ബെംഗളൂരു: യാത്രക്കാരുടെ മൊബൈലും പഴ്സും പോക്കറ്റടിക്കുന്ന കഥകൾ ഒരുപാടുകേട്ട ബെംഗളൂരു നഗരത്തിൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒരു ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ബി.എം.ടി.സി (BMTC) ബസിലെ വനിതാ യാത്രികരിൽ ഒരാൾ മറ്റാരുടേയുമല്ല, സാക്ഷാൽ ബസ് കണ്ടക്ടറുടെ കയ്യിലിരുന്ന ടിക്കറ്റ് ബാഗ് തന്നെയാണ് അതിവിദഗ്ദ്ധമായി തട്ടിയെടുത്തത്. എന്നാൽ, മോഷണം തിരിച്ചറിഞ്ഞ നിമിഷം തന്നെ ബസ് ജീവനക്കാരും പോലീസും ചേർന്ന് നടത്തിയ മിന്നൽ നീക്കത്തിൽ കള്ളി കുടുങ്ങി. കുടുക്കിയത് ഡ്രൈവറുടെ തന്ത്രപരമായ നീക്കം ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വെച്ച് കണ്ടക്ടറുടെ ബാഗിൽ നിന്നും ടിക്കറ്റും യാത്രാക്കൂലി പണവും അടങ്ങിയ…
Read Moreവിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം സാജിദ് (പ്രസിഡന്റ്), ഫൗസാൻ ബിൻ ഫിർദൗസ് ( സെക്രട്ടറി), മുഹമ്മദ് അർഷഖ് ടി. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മറ്റ് ഭാരവാഹികളായി ലസിൻ ലുഹാസ്, മുബ്തസിം ബിൻ മൂസ, ഷിബിൽ മഹ്മൂദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, മുബാറക് അൽ ഹികമി, മുഹമ്മദ് സിനാസ്, ഫത്തീൻ ഹബീബ് എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും കൺവെൻഷൻ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പ് കൺവെൻഷൻ വിസ്ഡം സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന…
Read Moreപരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം ബേഗൂർ സോണിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഔഷധച്ചെടികളുടെ വിതരണവും നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരവാഹികൾ കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്നു നടന്ന പൊതുയോഗത്തിൽ സമാജം വിമൻസ് വിംഗിന്റെ ഔപചാരികമായ ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങുകൾക്ക് സന്ധ്യ അനിൽ, തുളസീധരൻ, അനുമോദ്, അരുൺ, അഞ്ജന, ഷഹീർ, സുമേഷ് കുമാർ, അംബിക എന്നിവർ നേതൃത്വം നൽകി.
Read Moreഅതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
ബംഗളുരു : ധാർവാഡിൽ അതീവ സുരക്ഷിതത്വമുള്ള ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ ഡോക്ടറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായ കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തിയിട്ടുണ്ട്. കർണാടക ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന്‍…
Read More