എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

ബെംഗളൂരു: ഗാർഹിക എൽപിജി കണക്ഷനുള്ള എല്ലാ ഉപഭോക്താക്കളും ഓഗസ്റ്റ് 15-നകം ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കണമെന്ന് എണ്ണക്കമ്പനികളും ഗ്യാസ് വിതരണക്കാരും നിർദ്ദേശിച്ചു. ഉപഭോക്തൃ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും വ്യാജ കണക്ഷനുകൾ തടഞ്ഞ് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടി. നിർദ്ദിഷ്ട തീയതിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്തവരുടെ ഗാർഹിക സിലിണ്ടർ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ചെയ്യേണ്ടത് വാണിജ്യ നിരക്ക് നൽകേണ്ടി വരും; കണക്ഷൻ നിർജ്ജീവമായേക്കാം സമയബന്ധിതമായി ഇ-കെവൈസി നടത്താത്തപക്ഷം ഗാർഹിക സിലിണ്ടറുകൾ ലഭിക്കാതെ വരികയും, പകരം 2,108 രൂപ നിരക്കിൽ വാണിജ്യ സിലിണ്ടറുകൾ വാങ്ങേണ്ടി വരികയും ചെയ്യും. കൂടാതെ, ദീർഘകാലമായി കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യാനോ നിർജ്ജീവമാക്കാനോ സാധ്യതയുണ്ട്. അതിനാൽ ഭാവിയിൽ സിലിണ്ടർ വിതരണത്തിലും സബ്‌സിഡി ലഭ്യമാകുന്നതിലും തടസ്സങ്ങൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ ഉടൻ തന്നെ ഇ-കെവൈസി സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.

നേരിട്ട് പോകാതെ മൊബൈൽ ആപ്പ് വഴി മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം ഇ-കെവൈസി പൂർത്തിയാക്കുന്നതിനായി ഉപഭോക്താക്കൾ ഗ്യാസ് ഏജൻസികൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാം.

  • നിങ്ങളുടെ കണക്ഷനുള്ള എണ്ണക്കമ്പനിയുടെ (ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്) ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക.

  • ആപ്പിലെ ‘ഇ-കെവൈസി’ അല്ലെങ്കിൽ ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • മൊബൈൽ ക്യാമറ ഉപയോഗിച്ച് ഫെയ്സ് റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) പ്രക്രിയ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കുക.

ഓൺലൈൻ വഴി ചെയ്യാൻ സാധിക്കാത്തവർക്ക് അടുത്തുള്ള ഗ്യാസ് ഏജൻസി സന്ദർശിച്ചും ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts