സർക്കാർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിലെ ഡെപ്യൂട്ടി കമ്മ‌ിഷണറുടെ (ഡിസി) ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ കർഷകൻ തീകൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു

കെആർ പേട്ട് താലൂക്കിലെ മൂഡനഹള്ളി ഗ്രാമത്തിൽ നിന്നുള്ള എം.ഡി. മഞ്ചെഗൗഡ(55)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വർഷങ്ങൾക്കുമുൻപ് ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച്, മാണ്ഡ്യയിലെ ഡിസി ഓഫീസിന് എതിർവശത്തുള്ള കാവേരി പാർക്കിൽവെച്ച് മഞ്ചെഗൗഡ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാട്ടുകാർ ഉടൻ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു. 60 ശതമാനം പൊള്ളലേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

  ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

മഞ്ചെഗൗഡയുടെ കുടുംബത്തിന് മൂഡനഹള്ളിയിൽ രണ്ടേക്കർ ഭൂമിയുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് സർക്കാർ ഈ ഭൂമി ഏറ്റെടുത്ത് ദരിദ്രർക്ക് വിതരണം ചെയ്തു. ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം നൽകുകയോ പകരം ഭൂമി നൽകുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് ഡിസി ഓഫീസിലും താലൂക്ക് ഓഫീസിലും ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആരോപണം.

തിങ്കളാഴ്ച മഞ്ചെഗൗഡ ഡിസിയുടെ ഓഫീസ് സന്ദർശിച്ച് ഒരു നിവേദനം നൽകി. തുടർന്ന് തിങ്കളാഴ്ച രാത്രി പാർക്കിൽ ഉറങ്ങിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെ ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നു.

  കാപ്പി ഉൾപ്പടെ ഹോട്ടൽ ഭക്ഷണത്തിന് വിലയേറും; വാണിജ്യ സിലിണ്ടർ വിലവർദ്ധനവിൽ നട്ടംതിരിഞ്ഞ് ഉടമകൾ

സംഭവത്തിൽ ഡെപ്യൂട്ടി കമ്മ‌ിഷണർ കുമാര വിശദ അന്വേഷണത്തിന് ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ചെഗൗഡ കെആർ പേട്ടിലെ തഹസിൽദാർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമികാന്വേഷണത്തിൽ കുടുംബതർക്കത്തെത്തുടർന്ന് ആത്മഹത്യക്ക്‌ ശ്രമിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡിസി പറഞ്ഞു. അഡീഷണൽ ഡിസിയോട് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി ഡിസി അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us