നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സവർക്കറുടെ ബാനർ പോലീസ് അഴിച്ചു മാറ്റി

ബെംഗളൂരു: മംഗളൂരു സൂറത്ത്കൽ സംസ്ഥാനത്തെ പ്രധാന ജങ്ഷനിൽ ആർഎസ്‌എസ് ആചാര്യൻ വിഡി സവർക്കറുടെ പേരിട്ട് ബാനർ സ്ഥാപിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് അഴിച്ചു മാറ്റി.

ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ട ബാനർ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വൈകുന്നേരമാണ് പോലീസ് നീക്കം ചെയ്തത് .സൂറത്കലിൽ നിന്ന് കൃഷ്ണപുരയിലേക്ക് തിരിയുന്ന പ്രധാന കവലയിലാണ് അജ്ഞാതർ ബാനാർ സ്ഥാപിച്ചത്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

കർണാടക റിസർവ് പോലീസ് ക്യാമ്പ് പരിസരത്താണ് ബാനർ കണ്ടത് . പോലീസ് ഒത്താശയോടെ നടന്ന ഏർപ്പാടാണിതെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പോലീസ് തന്നെ ഇത് നീക്കം ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts