മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ൽ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റു​ക​ൾ അ​ടി​ക്ക​ടി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ന്ന​ത് രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗി​ക​ൾ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യി​രു​ന്നു

. 21, 22 വാ​ർ​ഡു​ക​ളി​ലെ ലി​ഫ്റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ത​ക​രാ​റി​ലാ​യ​ത്. 21-ാം വാ​ർ​ഡി​ലെ ലി​ഫ്റ്റ് ഒ​രു ദി​വ​സം അ​ഞ്ചും ആ​റും പ്രാ​വ​ശ്യ​മെ​ങ്കി​ലും കേ​ടാ​കു​മെ​ന്നാ​ണ് പ​റ​യു​ന്നു. ഈ ​സ​മ​യ​ത്തൊ​ക്കെ രോ​ഗി​ക​ളും ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കും. പി​ന്നീ​ട് മെ​ക്കാ​നി​ക്കി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ലി​ഫ്റ്റി​നു​ള്ളി​ൽ​നി​ന്നും പു​റ​ത്തെ​ത്തി​ക്കു​ന്ന​ത്.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും ലി​ഫ്റ്റ് കേ​ടാ​കു​ക​യും ഇ​തി​നു​ള്ളി​ൽ വ​യോ​ധി​ക രോ​ഗി​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും അ​ര​മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​നെ വി​ളി​ച്ചുവ​രു​ത്തി​യാ​ണ് ആ​ളു​ക​ളെ പു​റ​ത്തേ​ക്കി​റ​ക്കി​യ​ത്.

രോ​ഗി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് ലി​ഫ്റ്റ് സം​വി​ധാ​നം. ഇ​ത് സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ യ​ഥാ​സ​മ​യം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts