ബെംഗളൂരുവിലെ എച്ച്എഎല്ലിൽ അതീവ ജാഗ്രത; ജീവനക്കാരുടെ അവധി റദ്ദാക്കി: ഓവർടൈം ജോലി ചെയ്യാൻ തയ്യാറാകാൻ നിർദ്ദേശം

ബെംഗളൂരു9: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച ഓപ്പറേഷൻ സിന്ദൂരിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കിടയിൽ, ബെംഗളൂരുവിലെ എച്ച്എഎഎല്ലിൽ ( ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്) അതീവ ജാഗ്രത പ്രഖ്യാപിച്ചു .

എല്ലാ എച്ച്എഎഎൽ ജീവനക്കാരുടെയും അവധി റദ്ദാക്കുകയും ഓവർടൈം ജോലി ചെയ്യാൻ തയ്യാറാകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ജീവനക്കാരോടും സാങ്കേതിക വിദഗ്ധരോടും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയാണ്.

1940 ഡിസംബർ 23 ന് സ്ഥാപിതമായ എച്ച്എഎൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ എയ്‌റോസ്‌പേസ്, പ്രതിരോധ ഉൽപ്പന്ന നിർമ്മാതാക്കളിൽ ഒന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts