ബെംഗളൂരുവിൽ പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെ വിമാനത്തിൽനിന്ന് പുറത്താക്കി

ബെംഗളൂരു : ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെ സുരക്ഷാകാരണങ്ങളാൽ യാത്രയ്ക്ക് തൊട്ടുമുൻപ്‌ പുറത്താക്കി.

ബുധനാഴ്ച വൈകീട്ട് 6.05-ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എഐ-2820 വിമാനത്തിൽനിന്നാണ് യാത്രക്കാരനെ ഇറക്കിയത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

യാത്രക്കാരന്റെ പേരുവിവരങ്ങളും സുരക്ഷാഭീഷണിയുടെ സ്വഭാവവും അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇത്തരം നടപടികൾ ഒരിക്കലും പതിവുള്ളതല്ലെന്നും പ്രത്യേക ആശങ്കയുണ്ടാകുമ്പോൾമാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts