ബിജെപി അല്ലാതെ മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് ഇഷ്ടമല്ല ; എച്ച്. ഡി കുമാരസ്വാമി

ബെംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി രംഗത്ത്.

പാര്‍ട്ടിയുടെ അധികാര ദാഹം വര്‍ദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തില്‍ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം ജെ.പി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. മഹാരാഷ്ട്രയിലെ ഓപ്പറേഷന്‍ ലോട്ടസ് വിഷയത്തില്‍ പ്രതികരിച്ചാണ് എച്ച്‌.ഡി കുമാരസ്വാമിയുടെ വിമര്‍ശനം.

ബി.ജെ.പിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കാവി പാര്‍ട്ടി ശ്രമിക്കുന്നു. അധികാര കൊതി നാശത്തിലേക്ക് നയിക്കും. ഈ പ്രവണത അവസാനിപ്പിക്കണം എച്ച്‌.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു.

  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!

അതേസമയം, മഹരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി ഏക്‌നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എം.എല്‍.എമാരുടെ കത്ത് നല്‍കിയാണ് ഏക്‌നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തത്. 37 ശിവസേന എം.എല്‍.എമാര്‍ ഒപ്പിട്ട കത്താണ് അയച്ചത്. നിലവില്‍ 42 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts