സ്റ്റാർട്ട്‌ മ്യൂസിക് സീസൺ 4 ന്റെ തുടക്കം ബിഗ് ബോസ് താരങ്ങളുമായി

സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ, സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ നാലാം സീസണ്‍ ഇന്ന് മുതൽ ഏഷ്യാനെറ്റില്‍. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണി മുതൽ ആണ് ഷോയുടെ സംപ്രേഷണം.

ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയുടെ പുതിയ സീസണില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വിവിധ വിഭാവങ്ങൾ ഉണ്ട് . നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ തന്നെയാണ് ഏഷ്യാനെറ്റ്‌ സ്റ്റാർട്ട്‌ മ്യൂസിക്കിലൂടെ ഒരുക്കുന്നത്.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച്‌ ഒരുക്കിയ പടുകൂറ്റന്‍ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയുമാണ് ഷോയുടെ അവതാരകരായി എത്തുന്നത്. ഷോയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ്. സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 8 വിജയി റിതു കൃഷ്ണ മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

ആദ്യ എപ്പിസോഡുകളില്‍ എത്തുന്നത് ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ഥികളായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ജാസ്മിന്‍ എം മൂസ, നിമിഷ, ഡെയ്സി ഡേവിഡ്, നവീന്‍ അറയ്ക്കല്‍, അഖില്‍, ശാലിനി, നവീന്‍ മാധവ് എന്നിവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts