മൈസൂരു സ്വദേശിനിയെ ലോഡ്ജിൽ എത്തിച്ച് പീഡനം ; യുവാവിനെതിരെ കേസ് 

കാസർക്കോട് : പ്രണയം നടിച്ച്‌ മൈസൂരു സ്വദേശി പതിനേഴുകാരിയെ കോഴിക്കോടുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച 17കാരനെതിരെ പോലീസ്കേ സ് എടുത്തു.

ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ് പോലീസ് കേസെടുത്തത്. 17കാരന്‍ ഈ പെണ്‍കുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.

  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;

കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസര്‍കോട് വനിതാ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts