സംസ്ഥാനത്ത കനത്ത മഴ; വടക്കൻ കർണാടകയിൽ പ്രളയ സമാനമായ സാഹചര്യം

ബെംഗളൂരു: മൂന്നു ദിവസമായി പെയ്യുന്ന മഴയിൽ കർണാടകയിൽ പലയിടത്തും പ്രളയ സമാനമായ സാഹചര്യം. വടക്കൻ കർണാടകയിലെ പല ജില്ലകളിലും തീരദേശ പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുടക്, ചിക്കമംഗളുരു, ശിവമോഗ, ഉഡുപ്പി, ഹസ്സൻ, ഉത്തര കർണാടക, ദക്ഷിണ കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു.

ബെൽഗാവി, ചിക്കോടി, നിപ്പുണി എന്നിവിടങ്ങളിലെ ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ബെംഗളൂരു മംഗളുരു ദേശീയപാതയിലെ റോഡ് ഗതാഗതം താത്കാലികമായി വഴിതിരിച്ചു വിട്ടിട്ടുണ്ട്. ചിക്കമംഗളുരു കുടക് ജില്ലകളിൽ വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായി. സംസ്ഥാനത്തു ഉടനീളം വ്യാപകമായ കൃഷി നാശമാണുണ്ടായത്. പല പ്രദേശങ്ങളിലും വൈദ്യതി ബന്ധം തകരാറിലായി. വെള്ളപ്പൊക്ക പ്രദേശത്തു ദേശിയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ക്യാമ്പ് ചെയ്യുന്നുണ്ട്.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

കനത്ത മഴയിൽ ആശങ്ക വേണ്ടെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും അപകട സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts