വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; യുവാവിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഒരാൾക്ക് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
ഹർജിക്കാരനായ ബസവരാജു 11 വർഷം മുമ്പ് ഹാവേരി ജില്ലയിലെ റാണിബെന്നൂർ പട്ടണത്തിൽ ഒരു അപകടത്തിൽ പെട്ട് ജനനേന്ദ്രിയത്തിന് സ്ഥിരമായ ക്ഷതം സംഭവിച്ചിരുന്നു.
നഷ്ടപരിഹാരത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച്, ജസ്റ്റിസുമാരായ എസ് ജി പണ്ഡിറ്റും എ ആർയും അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ നേരത്തെ അപകടത്തിന് 50,000 രൂപ നഷ്ടപരിഹാരം നിശ്ചയിക്കുകയും ഇരയ്ക്ക് മറ്റ് ക്ലെയിമുകൾ ഉൾപ്പെടെ മൊത്തം നഷ്ടപരിഹാര തുകയായ 3.73 ലക്ഷം രൂപ നൽകാനും ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടിരുന്നു.

ഹർജിക്കാരന്റെ നഷ്ടം പരിഗണിച്ച ഹൈക്കോടതി തുക 10 ലക്ഷം രൂപയായി വർധിപ്പിക്കുകയും മൊത്തത്തിൽ 17.68 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനിയോട് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിടുകയായിരുന്നു.

ഹരജിക്കാരൻ മൊത്തം 11.75 ലക്ഷം രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥിതിയോട് അനുഭാവം പ്രകടിപ്പിച്ച ബെഞ്ച് കൂടുതൽ നഷ്ടപരിഹാരം നിശ്ചയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
[masterslider id="10"]

Related posts