ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ

ബെംഗളൂരു : പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ട് വിസ ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച് 89 ലക്ഷം രൂപ തട്ടിയെടുത്ത 33കാരൻ ബെംഗളൂരുവിൽ അറസ്റ്റിലായി.

പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയിലും (ഐബി) റിസർച്ച് ആൻഡ് അനാലിസിസ് വിംഗിലും (ആർ ആൻഡ് എഡബ്ല്യു) ജോലി ചെയ്തിരുന്നതായി അവകാശപ്പെട്ട ബെംഗളൂരു രാജാജിനഗർ നിവാസിയായ അരഹന്ത് മോഹൻ കുമാർ ലക്കവല്ലി ആണ് പിടിയിലായത്, അരഹന്ത് ബികോം ബിരുദധാരിയാണെന്നും പൊലീസ് പറഞ്ഞു. ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് കൂടിയാണ് അരഹന്ത്. ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം

2019 ജൂണിൽ ക്വാലാലംപൂരിലേക്കുള്ള വിമാനത്തിൽ വച്ച് യുവതിയെ കണ്ടപ്പോഴാണ് മോഹൻ കുമാർ ഐബി ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇറ്റാലിയൻ, ചെക്ക് റിപ്പബ്ലിക് വിസയ്ക്കുള്ള യുവതിയുടെ അപേക്ഷ നിരസിച്ചു. 2020 ജനുവരിയിൽ, യുവതിക്ക് ഒരു വിസ ലഭിച്ചു, എന്നാൽ അപേക്ഷ മുമ്പ് നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയെ സഹായം വാഗ്ദാനം ചെയ്ത കുമാർ, യുവതിയുടെ പാസ്‌പോർട്ട് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും “സംശയിക്കപ്പെടുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക്” യുവതിയെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു തെറ്റുധരിപ്പിച്ചു.

ഇതിൽ നിന്ന് രക്ഷപെടാൻ, ഓസ്ട്രിയയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും അധികാരികൾക്ക് 5 ലക്ഷം യൂറോയും (ഏകദേശം 4 കോടി രൂപ) ഇറ്റലിയിലുള്ളവർക്ക് 2 ലക്ഷം യൂറോയും (ഏകദേശം 2 കോടി രൂപ) നൽകേണ്ടിവരുമെന്ന് കുമാർ പറഞ്ഞു. 2021 ഫെബ്രുവരി, സെപ്തംബർ മാസങ്ങളിൽ 89 ലക്ഷം രൂപ ഇതിനായി കൈമാറിയതായി യുവതി അവകാശപ്പെട്ടു. ഇയാളിൽ നിന്ന് പ്രതികരണം ലഭിക്കാതായതോടെ ഏപ്രിൽ 26ന് യുവതി ബെല്ലന്തൂർ പോലീസിൽ പരാതി നൽകി.

  ഇനി 'പ്രീമിയം' ലുക്കിൽ പറക്കാം! മൈസൂരു -പെരിന്തല്‍മണ്ണ പ്രീമിയം സൂപ്പര്‍ഫാസ്റ്റ്

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us