പാൻമസാല പരസ്യം നിഷേധിച്ച് കെജിഎഫ് താരം

ഹൈദരാബാദ്: പാന്‍മസാല കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവാനുള്ള ക്ഷണം നിരസിച്ച്‌ കെജിഎഫ് താരം യഷ്. പരസ്യത്തില്‍ അഭിനയിക്കാന്‍ യഷിന് കോടികളാണ് കമ്പനി വാഗ്‌ദാനം ചെയ്‌തത്. താരത്തിന്‍റെ പ്രൊമോഷന്‍ കൈകാര്യം ചെയ്യുന്ന എക്‌സൈഡ് എന്‍റര്‍ട്ടേയിന്‍മെന്‍റാണ് ഈ കാര്യം പുറത്ത് വിട്ടത്.

കെജിഎഫിലെ റോക്കി ഭായി എന്ന നായക കഥാപാത്രത്തിലൂടെ പാന്‍ ഇന്ത്യ താരമായിരിക്കുകയാണ് യഷ്. കേരളത്തിലടക്കം വന്‍ ആരാധകരാണ് താരത്തിനുള്ളത്. റിലീസ് ചെയ്‌ത് 17 ദിവസത്തിനുള്ളില്‍ കെജിഎഫ് 2 ആയിരം കോടി ക്ലബ്ലില്‍ എത്തിയിരുന്നു . പാന്‍ മസാലയുടെ പരസ്യം നിഷേധിച്ച യഷിന്‍റെ നടപടി സ്വാഗതം ചെയ്തിരിക്കുകയാണ് ആരാധകർ.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

പാന്‍മസാല കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരം അക്ഷയ്‌കുമാര്‍ ക്ഷമ ചോദിച്ച്‌ രംഗത്തെത്തിയിരുന്നു. സമൂഹത്തിന് ഹാനികരമായതൊന്നും പ്രമോട്ട് ചെയ്യേണ്ട എന്നാണ് യഷിന്‍റെ തീരുമാനമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts