നാളെ മെട്രോയിൽ എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ

കൊച്ചി: നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിനു 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും. പിന്നെയുള്ളത് ഇരുപതിന്റെ ടിക്കറ്റ് മാത്രം. ഏപ്രിലിൽ ശരാശരി 75,831 പ്രതിദിന യാത്ര ചെയ്തത്. മേയിൽ ഇത് 98,766 ആയി. നാളെ കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്കു കാർഡിന്റെ ഫീസ് കാഷ്ബാക്ക് ആയി ലഭിക്കും. 225 രൂപയാണു കാഷ്ബാക്ക് ലഭിക്കുക. ഈ തുക പത്തു ദിവസത്തിനകം കാർഡിൽ ലഭിക്കും. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയിൽ ഇന്നലെ യാത്രക്കാരുടെ കാരിക്കേച്ചർ വര…

Read More

കൊട്ടാരത്തിനുള്ളിൽ ആനയ്ക്ക് സുഖപ്രസവം

ബെംഗളൂരു: മൈസൂർ കൊട്ടാരവളപ്പിൽ 22 വയസ്സുള്ള ദസറ ആന ലക്ഷ്മിക്ക് ആൺകുട്ടി ജനിച്ചത് നവരാത്രി ആഘോഷങ്ങൾക്ക് ആവേശം പകർന്നു, മൈസൂർ രാജകുടുംബാംഗങ്ങളും മാഹൂട്ടന്മാരും കാവടികളും അവരുടെ കുടുംബാംഗങ്ങളും ആഹ്ലാദത്തിലാണ്. . അമ്മയെയും മകനെയും നന്നായി പരിപാലിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ സന്തോഷത്തിലാണ്. ഇന്നലെ രാത്രി 8.10നാണ് ലക്ഷ്മി ആരോഗ്യമുള്ള ആനക്കുട്ടിക്ക് ജന്മം നൽകിയത്. ലക്ഷ്മിക്കും ആനക്കുട്ടിക്കും വനംവകുപ്പ് പ്രത്യേക വലയം ഉണ്ടാക്കുകയും സന്ദർശകർക്ക് പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ആനക്കുട്ടിക്ക് ‘ഗണപതി’ എന്ന് പേരിടുന്നതിനെക്കുറിച്ച് മൈസൂർ കൊട്ടാരം ബോർഡ് ആലോചിക്കുന്നുണ്ട്. പരേതനായ ശ്രീകണ്ഠദത്ത നരസിംഹരാജ വാടിയാരുടെ…

Read More

10 മക്കളെ പ്രസവിക്കുന്നവർക്ക് പുരസ്കാരം

ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യാ പ്രശ്നം മറികടക്കാൻ മദർ ഹീറോ പദ്ധതി പൊടിത്തട്ടിയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഓഗസ്റ്റ് 16 നാണ് റഷ്യൻ പ്രസിഡന്റ് പുടിൻ സോവിയറ്റ് കാലഘട്ടത്തിലെ ‘മദർ ഹീറോയിൻ’ അവാർഡ് പുനരുജ്ജീവിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944-ൽ സ്ത്രീകൾക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഈ പദവി നൽകുന്നത് നിർത്തി. എന്നാൽ റഷ്യയിൽ ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിൽ പുടിൻ വീണ്ടും പദ്ധതി കൊണ്ടുവന്നു. പത്തോ…

Read More

മൈസൂരു മൃഗശാലയിൽ പുതിയ അതിഥിയെത്തി.

ബെംഗളൂരു  : സംസ്ഥാനത്തെ തന്നെ പ്രമുഖ മൃഗശാലയായ മൈസൂരു മൃഗശാലയിൽ പുതിയ സീബ്രക്കുട്ടി ജനിച്ചു. പ്രാച്ചിയെന്ന സീബ്രയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രാച്ചി സീബ്രയുടെ രണ്ടാമത്തെ കുഞ്ഞും മൈസൂരു മൃഗശാലയിൽ ജനിക്കുന്ന അഞ്ചാമത്തെ സീബ്രക്കുട്ടിയും ആണ് ഇപ്പോൾ ജനിച്ച ഈ സീബ്രാ കുഞ്ഞ്. നിലവിൽ മൈസൂരു മൃഗശാലയിൽ മൂന്ന് ആൺസീബ്രകളും അഞ്ച് പെൺസീബ്രകളുമാണുള്ളത്. 1990 മുതൽ മൃഗശാലയിൽ സീബ്രകളെ പാർപ്പിച്ചിട്ടുണ്ടെങ്കിലും, 2016-ൽ ‘റിദ്ധി’, ‘സുധീർ’ എന്നീ സീബ്രകൾക്കാണ് ആദ്യത്തെ കുഞ്ഞ് ജനിച്ചതെന്ന് അധികൃതർ അറിയിച്ചു

Read More

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ്

ബെം​ഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷൻ ക്യാംപ് നടത്തി കർണ്ണാടക. രാത്രി 08,30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരത്തിൽ കർണ്ണാടകയിൽ മാത്രം മെ​ഗാ വാക്സിനേഷൻ ക്യാംപിലൂടെ നൽകിയത് 27 ലക്ഷം ഡോസുകളെന്ന് കണക്കുകൾ പുറത്ത്. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വാക്സിൻ ഡോസുകൾ നൽകാൻ ലക്ഷ്യം വച്ചിരുന്നത്, ഇതിൽ ബെം​ഗളുരുവിൽ മാത്രമായി നൽകിയത് 3,98,548 ലക്ഷം ഡോസുകളാണ്. 12063 ക്യാംപുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചത്. ഇതിൽ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏറെ ക്യാംപുകൾ നടത്തി. കൂടാതെ ആരോ​ഗ്യ…

Read More
Click Here to Follow Us