മൈസുരുവിൽ സന്ദർശകർക്ക് ഏറെ ഇഷ്ടം മൃഗശാലയോട്

മൈസൂരു: സംസ്ഥാനത്തെ 9 മൃഗശാലകളിൽ കഴിഞ്ഞ വർഷം കൂടുതൽ സന്ദർശകരെത്തിയത് മൈസൂരുവിൽ. 25, 05,514 പേരാണ് മൈസുരു കാണാനെത്തിയത്. 24,76, 91,745 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. എന്നാൽ ടിക്കറ്റ് വരുമാനത്തിൽ ഒന്നാംസ്ഥാനം ബെംഗളൂരു ബെന്നാർ ഘട്ടെ ബയോളജിക്കൽ പാർക്കിനാണ്. 16,12,721 പേർ സന്ദർശിച്ച ബെന്നാർ ഘട്ടയിൽ നിന്ന് . 42,68,86,415 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചച്ചത്.

Read More

എം.ഇ.ഇ സൂ റിപ്പോർട്ടിൽ മികച്ച റാങ്കുകൾ നേടി മൈസൂരു മൃഗശാല

ബെംഗളൂരു: ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് (മൈസൂർ മൃഗശാല) രാജ്യത്തെ മൂന്നാമത്തെ മികച്ച മൃഗശാലയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബെംഗളൂരുവിലെ ബന്നാർഘട്ട സുവോളജിക്കൽ പാർക്ക് 9-ാം സ്ഥാനത്തെത്തി. വലിയ മൃഗശാലകളുടെ വിഭാഗത്തിൽ മൈസൂരു മൃഗശാല രണ്ടാം സ്ഥാനത്തും മൊത്തത്തിലുള്ള റാങ്കിംഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തുമാണ്,” മൈസൂരു മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന മൃഗശാല ഡയറക്ടർമാരുടെ കോൺഫറൻസിന്റെ ഭാഗമായി സെൻട്രൽ സൂ അതോറിറ്റി (CZA) അടുത്തിടെ പുറത്തിറക്കിയ പട്ടികയിൽ മൃഗശാലകളുടെ ഒന്നാം റാങ്കിൽ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് (മൈസൂർ മൃഗശാല) ഇടംപിടിച്ചതിൽ…

Read More

മൈസൂരു മൃഗശാലയിൽ പുതിയ മൂന്ന് അതിഥികൾ എത്തി

ബെംഗളൂരു: മൈസൂരു മൃഗശാലയിലെ വെള്ളക്കടുവ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണെന്ന് മൈസൂരു മൃഗശാല അധികൃതർ അറിയിച്ചു. കുഞ്ഞുങ്ങളുടെ ലിംഗഭേദം ഇതുവരെ അറിവായിട്ടില്ല. എട്ട് വയസ്സുള്ള താര എന്ന വെള്ളക്കടുവയാണ് ഏപ്രിൽ അവസാനത്തോടെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൃഗശാലയിൽ ഉള്ള രണ്ട് വെള്ളക്കടുവകളിൽ ഒന്നാണ് താര. ഇത് രണ്ടാം തവണയാണ് താര എന്ന വെള്ളക്കടുവ പ്രസവിക്കുന്നത്. എന്നാൽ മുൻപ് ജന്മം നൽകിയ കുഞ്ഞുങ്ങൾ താമസിയാതെ മരിച്ചു. ഇപ്പോൾ ജനിച്ച കുഞ്ഞുങ്ങളെ താര നന്നായി പരിപാലിക്കുന്നുണ്ടെന്നും മൃഗശാല ജീവനക്കാർ രാത്രി മുഴുവൻ…

Read More

ഒമ്പത് വയസുകാരൻ ഡെംബ ഗൊറില്ലയുടെ ജന്മദിനം ആഘോഷമാക്കി മൈസൂരു മൃഗശാല

ബെംഗളൂരു : ഒമ്പത് വർഷം തികയുന്ന ഗൊറില്ല ഡെംബയുടെ ജന്മദിനം മൈസൂരു മൃഗശാലയിൽ ആഘോഷിച്ചു. ഡെംബയുടെ ഇന്ത്യയിലെ ആദ്യ ജന്മദിന ആഘോഷമാണിത്. 2021 ഓഗസ്റ്റിലാണ് ജർമ്മനിയിൽ നിന്ന് സഹോദരൻ താബോ (14) യ്‌ക്കൊപ്പം മൈസൂർ മൃഗശാലയിലേക്ക് എത്തിയത്. എല്ലാ വർഷവും മൃഗങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന യൂറോപ്യൻ മൃഗശാലകളുടെ മാതൃക ആണ് ഡെംബയുടെ ജന്മദിനം ആഘോഷത്തിലൂടെ മൃഗശാല അധികൃതർ പിന്തുടർന്നത്. മൃഗശാല എല്ലാ വർഷവും മൃഗങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നുണ്ടെന്ന് മൈസൂരു മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. ആഘോഷം അടയാളപ്പെടുത്താൻ ആനകളെപ്പോലുള്ള അതാത് മൃഗങ്ങളുടെ…

Read More

മൃഗശാലയിലെ മൃഗങ്ങളെ ദത്തെടുക്കുന്നത്തിനുള്ള ഫീസ് കൂട്ടി.

മൈസൂരു: സംസ്ഥാനത്തെ മൃഗശാലകളിൽ നിന്നും മൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ അടുത്ത വർഷം മുതൽ കൂടുതൽ പണം മുടക്കണം. എന്തെന്നാൽ മൃഗശാലകളിലെ ജീവികളെ ദത്തെടുക്കുന്ന പദ്ധതിയുടെ ഫീസ് ജനുവരി മുതൽ വർധിപ്പിച്ചു. കർണാടക മൃഗശാല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 9 സംരക്ഷണ കേന്ദ്രങ്ങളിലെ നിരക്കാണ് ഉയർത്തിയത്. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഡിസംബർ 15ന് നടന്ന 149-ാമത് അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് യോഗത്തിലാണ് മൃഗശാലകൾ നിരക്കുകൾ പരിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. 2012 ഫെബ്രുവരിയിലാണ് ദത്തെടുക്കൽ ഫീസ് അവസാനമായി പരിഷ്കരിച്ചത്. പകർച്ചവ്യാധി കാരണം 2020-ൽ മൃഗശാലകളിൽ സന്ദർശകരുടെ…

Read More

മൈസൂരു മൃഗശാലയിൽ പുതിയ അതിഥിയെത്തി.

ബെംഗളൂരു  : സംസ്ഥാനത്തെ തന്നെ പ്രമുഖ മൃഗശാലയായ മൈസൂരു മൃഗശാലയിൽ പുതിയ സീബ്രക്കുട്ടി ജനിച്ചു. പ്രാച്ചിയെന്ന സീബ്രയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രാച്ചി സീബ്രയുടെ രണ്ടാമത്തെ കുഞ്ഞും മൈസൂരു മൃഗശാലയിൽ ജനിക്കുന്ന അഞ്ചാമത്തെ സീബ്രക്കുട്ടിയും ആണ് ഇപ്പോൾ ജനിച്ച ഈ സീബ്രാ കുഞ്ഞ്. നിലവിൽ മൈസൂരു മൃഗശാലയിൽ മൂന്ന് ആൺസീബ്രകളും അഞ്ച് പെൺസീബ്രകളുമാണുള്ളത്. 1990 മുതൽ മൃഗശാലയിൽ സീബ്രകളെ പാർപ്പിച്ചിട്ടുണ്ടെങ്കിലും, 2016-ൽ ‘റിദ്ധി’, ‘സുധീർ’ എന്നീ സീബ്രകൾക്കാണ് ആദ്യത്തെ കുഞ്ഞ് ജനിച്ചതെന്ന് അധികൃതർ അറിയിച്ചു

Read More
Click Here to Follow Us