മൈസൂരു മൃഗശാലയിൽ പുതിയ മൂന്ന് അതിഥികൾ എത്തി

ബെംഗളൂരു: മൈസൂരു മൃഗശാലയിലെ വെള്ളക്കടുവ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണെന്ന് മൈസൂരു മൃഗശാല അധികൃതർ അറിയിച്ചു. കുഞ്ഞുങ്ങളുടെ ലിംഗഭേദം ഇതുവരെ അറിവായിട്ടില്ല.

എട്ട് വയസ്സുള്ള താര എന്ന വെള്ളക്കടുവയാണ് ഏപ്രിൽ അവസാനത്തോടെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൃഗശാലയിൽ ഉള്ള രണ്ട് വെള്ളക്കടുവകളിൽ ഒന്നാണ് താര. ഇത് രണ്ടാം തവണയാണ് താര എന്ന വെള്ളക്കടുവ പ്രസവിക്കുന്നത്. എന്നാൽ മുൻപ് ജന്മം നൽകിയ കുഞ്ഞുങ്ങൾ താമസിയാതെ മരിച്ചു.

  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ

ഇപ്പോൾ ജനിച്ച കുഞ്ഞുങ്ങളെ താര നന്നായി പരിപാലിക്കുന്നുണ്ടെന്നും മൃഗശാല ജീവനക്കാർ രാത്രി മുഴുവൻ നിരീക്ഷണ ക്യാമറകളിലൂടെ താരയെ നിരീക്ഷിക്കുന്നുണ്ടെന്നും മൃഗശാല അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us