പത്മശ്രീ ജേതാവിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് കർണാടക സർക്കാർ

ബെംഗളൂരു: പത്മശ്രീ പുരസ്‌കാര ജേതാവും ഹലക്കി ആദിവാസി നാടോടി കലാകാരിയുമായ സുക്രി ബൊമ്മഗൗഡയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് സാമൂഹ്യക്ഷേമ-പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയും ഉത്തര കന്നഡ ജില്ലാ മന്ത്രിയുമായ കോട്ട ശ്രീനിവാസ് പൂജാരി അറിയിച്ചു.

പത്മശ്രീ പുരസ്‌കാര ജേതാവിനെ ചൊവ്വാഴ്ച വൈകുന്നേരം കെഎംസി ആശുപത്രിയിൽ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാവിലെ തന്നെ വിളിച്ചിരുന്നുവെന്നും സുക്രിയുടെ മുഴുവൻ ആശുപത്രി ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് പറഞ്ഞതായും പൂജാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

സുക്രിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയട്ടുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയാണ് സുക്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുക്രി ഉൾപ്പെടുന്ന ഹലക്കി വൊക്കലിഗ ഗോത്രത്തിന്റെ ജീവിക്കുന്ന വിജ്ഞാനകോശമായാണ് സുക്രിയെ കണക്കാക്കപ്പെടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
[masterslider id="10"]

Related posts