നഗരത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിലും അയൽ സംസ്ഥാനങ്ങളിലും കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് പച്ചിലകൾക്കും പച്ചക്കറികൾക്കും നാശമുണ്ടായതോടെ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നു. അധികമഴ കാരണം പാടങ്ങളിലെ വിളകൾ ചീഞ്ഞുതുടങ്ങിയതും തൊഴിലാളികളെ കിട്ടാത്തതും ആണ് പ്രശ്നത്തെ കൂടുതൽ വഷളാകുന്നത്.

നേരത്തെ കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 80 രൂപയായി. കൂടാതെ ബീൻസ്, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളുടെ ചില്ലറ വിൽപന വില യഥാക്രമം കിലോയ്ക്ക് 40 രൂപയായും 90 രൂപയായും വരെ ഉയർന്നിട്ടുണ്ട്. കോലാർ, ബംഗളൂരു റൂറൽ, രാമനഗര, ചിക്കബെല്ലാപൂർ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് പച്ചക്കറി വിതരണം ചെയ്യുന്നത്, എന്നാൽ ഈ ജില്ലകളിലെ കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ കനത്ത മഴയാണ്.

  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

വിവാഹ, ആഘോഷങ്ങളുടെ സീസൺ ആരംഭിച്ചതോടെ ആളുകൾ വൻതോതിൽ പച്ചക്കറികൾ വാങ്ങുന്ന നേരമായതിനാൽ വില കുതിച്ചുയരുന്നത് ഇവിടുത്തെ സാധാരണക്കാർക്ക് താങ്ങാൻ ആവാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts