ഏഴ് മാസം ഗർഭിണിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പുതറ: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പത്തേക്കര്‍ പുത്തൻവീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്.

ഗ്രീഷ്മ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. 26നു വൈകിട്ട് നാലു മണിയോടെയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.

ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

ഉടൻ തന്നെ ഇവര്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി.

വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീടിനു പിൻവശത്തെ വാതില്‍ തുറന്നപ്പോഴാണു ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശൻ-സെല്‍വി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts