മുൻ മിസ് ആന്ധ്രയുടെ ആത്മഹത്യയിൽ ജിം ട്രെയിനർ അറസ്റ്റിൽ

ബെംഗളൂരു: മുൻ മിസ് ആന്ധ്രയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയ കുറ്റത്തിനു നഗരത്തിലെ ജിം പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.

മണ്ഡ്യ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്.

ജൂലൈ 21 നാണ് വിദ്യശ്രീ ആത്മഹത്യ ചെയ്തത്.

ഒരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു വിദ്യ.

2021 ൽ ആണ് ബസവേശ്വരയിലെ ജിം ട്രെയിനറായ അക്ഷയുമായി വിദ്യ അടുപ്പത്തിലാവുന്നത്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇരുവർക്കും ഇടയിൽ പ്രശ്നം നടന്നതായി പോലീസ് പറയുന്നു.

അക്ഷയ് വിദ്യയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യ അക്ഷയ്ക്ക് നൽകിയ 1.5 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന്റെ പേരിൽ പ്രശ്നം കൂടുകയായിരുന്നു.

സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് അക്ഷയ് ഭീഷണിപ്പെടുത്തിയതായി വിദ്യയുടെ ഡയറിയിൽ നിന്നും കണ്ടെത്തി.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

കഴിഞ്ഞ ദിവസം വിദ്യയുടെ അമ്മ അക്ഷയ്ക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts