വ്യവസായി സി.ജെ. റോയിയുടെ സംസ്കാരം ഇന്ന്; ഭൗതികശരീരം ബന്നാർഘട്ടയിൽ എത്തിച്ചു; പൊതുദർശനം രണ്ടുമണിവരെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ഭൗതികശരീരം ശിവജി നഗറിലെ ബൗറിംഗ് ആശുപത്രിയില്‍ നിന്ന് പൊതുദർശനത്തിനായി ബന്നാർഘട്ടയിൽ എത്തിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് ബന്നാർഘട്ട റോഡ് കൽക്കെരെയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറിയില്‍ എത്തിച്ചത്.

2 മണി വരെയാണ് പൊതുദർശനം. തുടർന്ന് കൽക്കരയിലെ സെന്റ് ജോസഫ് ചർച്ചിലേക്ക് അന്ത്യ ശ്രുശ്രുഷകൾക്കായി എത്തിക്കും.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

വൈകിട്ട് 3. 30ന് നേച്ചേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്കാരം. ഇവിടെ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണിത്.

വിദേശത്ത് നിന്നും റോയിയുടെ കുടുംബം ഇന്നലെ ബെംഗളൂരുവില്‍ എത്തിയിരുന്നു. അന്ത്യോപചാരമര്‍പ്പിക്കനായി നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിച്ചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts