റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ല; ദുരൂഹത പുറത്തെവിടെയോ നിന്ന്! ഭീഷണി ഉണ്ടായോ എന്ന് പരിശോധന

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അസ്വാഭാവിക മരണം സംഭവിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമർപ്പിച്ച വിശദ റിപ്പോർട്ട് ഇക്കണോമിക് ഇന്റലിജൻസ് കൗൺസിലിന്റെ പരിഗണനയ്ക്കും വന്നു. തുടർനടപടികളുടെ ഭാഗമായി ഇതിൽ 4 കമ്പനികളുടെ കണക്കുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചത്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനൊപ്പം കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും റോയിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സമാന്തര അന്വേഷണം നടത്തുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts