താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു മുന്നിൽ 

ബെംഗളൂരു: ലോകത്തിലെ വിവിധ നഗരങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസിയായ ഇക്കണോമിസ്റ്റ് ഇൻറലിജിൻസ് യൂണിറ്റ് നടത്തിയ പഠനത്തിൽ അവസാന സ്ഥാനത്തായി കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു.

ലോക നഗരങ്ങളെ ആവാസയോഗ്യതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചുള്ള പട്ടികയും ഇവർ പുറത്തിറക്കി. പട്ടിക പ്രകാരം ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും താമസയോഗ്യമല്ലാത്ത നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവാണ്.

ഐ.ഐ.യുവിന്റെ ‘ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് 2022’ ലോകമെമ്പാടുമുള്ള 173 നഗരങ്ങളിലെ ജീവിത സാഹചര്യങ്ങൾ വിശകലനം ചെയ്തു. ഇന്ത്യയിൽ നിന്ന് അഞ്ച് നഗരങ്ങളിൽ. ബംഗളൂരുവിനെക്കൂടാതെ ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങൾ. അഞ്ച് ഇന്ത്യൻ നഗരങ്ങളും പട്ടികയിൽ 140 മുതൽ 146 വരെ ഇടയിലാണ് ഇടം പിടിച്ചത്.

ഇന്ത്യൻ നഗരങ്ങളിൽ, 56.5 ലിവബിലിറ്റി സ്‌കോർ ഉള്ള ന്യൂഡൽഹിയ്ക്ക് 140-ാം നമ്പർ ലഭിച്ചു. തൊട്ടുപിന്നാലെ മുംബൈ 141 (സ്‌കോർ 56.2), ചെന്നൈ 142 (സ്‌കോർ 55.8), അഹമ്മദാബാദ് 143 (സ്‌കോർ 55.7), ബെംഗളൂരു 146 (സ്‌കോർ 54.4) എന്നിങ്ങനെയാണ് സ്ഥാനം ലഭിച്ചത്. 

അതേ സമയം ബെംഗളൂരുവിന്റെ ഇപ്പോഴത്തെ ദുരവസ്ഥ കാരണം ഭരിച്ച സർക്കാരുകളുടെ പരാജയമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബെംഗളൂരുവിനെ അന്തരാഷ്‌ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു സ്ഥാപകൻ നാദപ്രഭു കെമ്പഗൗഡയുടെ 513മത് വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us