മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര – ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

ബെംഗളൂരു: ഐടി നഗരത്തിലെ മെട്രോ യാത്രക്കാർക്ക് ആശ്വാസവുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) പുതിയ ഫീഡർ ബസ് സർവീസ് ആരംഭിക്കുന്നു.

ഡോമ്മസാന്ദ്ര ബസ് സ്റ്റേഷനിൽ നിന്നും ബൊമ്മസാന്ദ്ര ബസ് സ്റ്റേഷനിലേക്കാണ് ജൂൺ 22 മുതൽ പുതിയ നോൺ-എസി മെട്രോ ഫീഡർ ബസുകൾ സർവീസ് നടത്തുക.

എം.എഫ്-22ജി (MF-22G) എന്ന റൂട്ടിലോടുന്ന ഈ ബസുകൾ മുത്ത നല്ലൂർ ക്രോസ്, നാരായണഘട്ട, രാമസാഗര, ചന്ദാപുര വഴിയാണ് സർവീസ് പൂർത്തിയാക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മൂന്ന് ബസുകളാണ് ഈ റൂട്ടിൽ കോർപ്പറേഷൻ ആദ്യ ഘട്ടത്തിൽ സർവീസിനായി ഇറക്കുന്നത്.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

രാവിലെ ഏഴ് പത്തിന് ഡോമ്മസാന്ദ്രയിൽ നിന്നാണ് ആദ്യ ബസ് സർവീസ് ആരംഭിക്കുന്നത്. ഇവിടെ നിന്നുള്ള അവസാന സർവീസ് വൈകുന്നേരം അഞ്ച് മണിക്ക് ആയിരിക്കും. മറുഭാഗത്തുനിന്നും അതായത് ബൊമ്മസാന്ദ്രയിൽ നിന്നുള്ള ആദ്യ ബസ് സർവീസ് രാവിലെ എട്ട് അഞ്ചിന് ആരംഭിച്ച്, വൈകുന്നേരം ആറ് മണിക്ക് അവസാന സർവീസോടെ അന്നത്തെ യാത്ര അവസാനിപ്പിക്കും.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

മെട്രോ സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഈ പുതിയ സർവീസ് പ്രദേശത്തെ സ്ഥിരം യാത്രക്കാർക്കും ഐടി ജീവനക്കാർക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
[masterslider id="10"]

Related posts