വീടിനുള്ളിൽ വിഷപ്പാമ്പുകളുടെ ശല്യം, തൂണുകളിലാകെ പാമ്പുകൾ; 5 ദിവസത്തിനുള്ളിൽ 15 പാമ്പ് കുഞ്ഞുങ്ങൾ; ദുഃഖത്തിൽ വയോധിക ദമ്പതികൾ

ബീഹാർ : ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് മൂർഖൻ. അത് തലയുയർത്തി നിൽക്കുമ്പോൾ സാധാരണക്കാരുടെ നട്ടെല്ലിന് വിറയൽ വീഴ്ത്തുമെന്ന് ഉറപ്പ്.

ഇപ്പോൾ പ്രായമായവർ താമസിക്കുന്ന വീട്ടിലാണ് ഇത്തരം വിഷപ്പാമ്പുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിവസവും പ്രത്യക്ഷപ്പെടുന്ന നാഗങ്ങളെ കാരണം ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ് ഈ പ്രായമായ ദമ്പതികൾക്ക്.

ബീഹാറിലെ സീതാമണ്ഡിയിൽ മുറാദ്പൂർ ഗ്രാമത്തിലെ വീട്ടിൽ പാമ്പുകൾ ദിവസവും പ്രത്യക്ഷപ്പെടുന്നുണ്ട്.

5 ദിവസത്തിൽ 15ലധികം പാമ്പുകുട്ടികളെയാണ് ഈ വീട്ടിൽ നിന്നും കണ്ടെത്തി പിടികൂടി പുറത്താക്കിയത്. ഇക്കാര്യം പാമ്പ് പിടിത്ത സംഘങ്ങളെ അറിയിച്ചെങ്കിലും ആരും എത്തി സഹായിച്ചില്ല. ഒരു വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്, അവർ അവരുടെ ജീവിതത്തെ ഭയനാണിപ്പോൾ ദിവസങ്ങൾ ചെലവഴിക്കുന്നത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

വീടിന്റെ പരിസരത്തുള്ള കുളിക്കടവിന്റെ ഒരു ഭാഗത്തായി പാമ്പിൻ മുട്ടകൾ വിരിഞ്ഞതായി സംശയിക്കുന്നത്. പാമ്പുകൾ വീടിന്റെ തൂണിൽ തൂങ്ങിക്കിടക്കുന്നതാണ് ഇപ്പോൾ പതിവ് . പ്രായമായ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ പാമ്പുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്കയുണ്ടാക്കുന്നു. ദമ്പതികൾ രണ്ടുപേരും വളരെ ഭയത്തിലാണ്.

ഇവരുടെ മകൻ ഒഡീഷയിലാണ് താമസിക്കുന്നതെന്നും വനംവകുപ്പ് ഉൾപ്പെടെയുള്ള ജില്ലാ ഭരണകൂടത്തെ ഓൺലൈനിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരും വന്ന് പാമ്പുകളെ കണ്ടില്ലെന്ന് വൃദ്ധ ദമ്പതികൾ ആരോപിക്കുന്നു.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

വിഷപ്പാമ്പുകൾ വീടാകെ പ്രത്യക്ഷപ്പെടുന്നതിനാൽ പരിസരവാസികൾ സഹായത്തിനെത്തുന്നില്ല. രാത്രി ഉറങ്ങാൻ പേടിയാണ്. പാമ്പുകൾ പ്രത്യക്ഷപ്പെട്ടതിനാൽ പാചകം ചെയ്യാൻ അടുക്കളയിൽ പോലും എനിക്ക് പോകാൻ കഴിയില്ല.

പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്നാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. പാമ്പിൽ നിന്നും രക്ഷ നേടുന്നതിനായി ഈ വൃദ്ധ ദമ്പതികൾ സഹായം അഭ്യർത്ഥിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts