ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിയെ തുടർന്ന് കന്നട നടി മരിച്ചു

ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടർന്ന് 21 കാരിയായ കന്നട നടി മരണപ്പെട്ടതായി റിപ്പോർട്ട്‌. കന്നഡ ടെലിവിഷന്‍ താരം ചേതന രാജ് ആണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് നടി സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. എന്നാല്‍, സര്‍ജറിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ നടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ഇന്നലെ വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ ഗുരുതരമായതോടെ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

ചേതന രാജിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്.

മകളുടെ അകാല മരണത്തിന് കാരണം ഡോക്ടര്‍മാരുടെ പിഴവാണ് എന്ന് കുടുംബം ആരോപിച്ചു. കൂടാതെ, ഡോക്ടറുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കള്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ ആശുപത്രി കമ്മിറ്റിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ ചേതന അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts