യുവതിയുമായുള്ള പരിചയം ചെന്നെത്തിയത് അക്രമത്തിൽ

ബെംഗളൂരു: യുവതിയോട് സംസാരിച്ചതിന്റെ പേരില്‍ ഇരുപതുകാരന് ക്രൂര മര്‍ദനമേറ്റു.  യുവാവിനെ നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിയതായും പരാതി.

കര്‍ണാകയിലെ ധവാംഗരെ വില്ലേജിലെ അട്ടിക്കരെയിലാണ് അക്രമ നടന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. കഴിഞ്ഞയാഴ്ച‌യാണ് അക്രമം നടന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

അട്ടിക്കരെ വില്ലേജിലെ ഗണേശിനാണ് മര്‍ദനമേറ്റത്. മകനെ വീട്ടില്‍ നിന്നും യുവതിയുടെ ബന്ധുക്കള്‍ വിളിച്ചിറക്കിക്കൊണ്ടുപോയതായി ഗണേശിന്റെ അമ്മ രേണുക പോലീസിന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ഒരു കല്യാണ മണ്ഡപത്തില്‍ രണ്ട് ദിവസം തടവിലാക്കി മര്‍ദിക്കുകയും, ശേഷം നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തന്റെ അഭ്യര്‍ഥനകളൊന്നും കേള്‍ക്കാതെയാണ് തന്റെ മകനെ കൊണ്ടുപോയതെന്ന് രേണുക പോലീസിനോട് പറഞ്ഞു.

യുവതിയുടെ ഫോൺ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍, യുവതി ഗണേശിനെ സമീപിച്ചതായാണ് മനസിലാക്കാന്‍ സാധിച്ചത്. യുവതിയുടെ ബന്ധുക്കളാണ് ഗണേശിനെ അക്രമിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts