സാംസങ് ഗാലക്സി നോട്ട് 7 ഉല്‍പാദനവും വില്‍പനയും സാംസങ് നിര്‍ത്തി

സോൾ:സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയുടെ അറിയിപ്പ്. ഈ വിഭാഗത്തിൽപ്പെട്ട ഫോണുകൾ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.സാംസങ്ങ് ഗാലക്സി നോട്ട് 7 ന്റെ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഗാലക്സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വിൽപനകളും കമ്പനി നിർത്തിവയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു .

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി ഉള്ള വ്യാപക പരാതിയെ തുടർന്ന് 25 ലക്ഷത്തോളം ഗാലക്സി നോട്ട് 7 ഫോണുകൾ തിരികെ വിളിച്ചിരുന്നു.പകരം നൽകിയ ഫോണുകളും ഇതേ അപകടം സൃഷ്ടിക്കുന്നത് വ്യാപകമായതോടെയാണ് ഇതിന്റെ ഉപയോഗം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത് .ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ പരിഗണനയെന്ന് കമ്പനി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts