ദുരിതമായി വിഷു യാത്ര; റിസർവേഷൻ കോച്ചിൽ വരെ കനത്ത തിരക്ക്

ബെംഗളൂരു : വിഷുവിനോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേത തീവണ്ടികൾ അനുവദിച്ചിട്ടും യാത്രാദുരിതത്തിന് അറുതിയില്ല.

തീവണ്ടികളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്. ജനറൽ ടിക്കറ്റെടുത്തവർക്ക് കയറാൻ സാധിക്കാത്തതിനാൽ പലരും റിസർവേഷൻ കോച്ചുകളിലാണ് യാത്രചെയ്യുന്നത്.

ഇത് ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തവർക്ക് ബുദ്ധിമുട്ടാവുകയാണ്. ശനിയാഴ്ച വൈകീട്ട് പുറപ്പെട്ട മൈസൂരു -കൊച്ചുവേളി എക്സ്‌പ്രസിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

തിരക്ക് കാരണം ടിക്കറ്റെടുത്ത പലർക്കും കെആർ പുരം സ്റ്റേഷനിൽനിന്ന് തീവണ്ടിയിൽ കയറാൻപോലും സാധിച്ചില്ല.

ജനറൽ ടിക്കറ്റെടുത്തവർ റിസർവേഷൻ കോച്ചുകളിലേക്ക് ഇരച്ചെത്തിയതോടെ ഇവിടെ കാലുകുത്താനിടമില്ലാതായി.

നാട്ടിലേക്ക് പോകുന്ന വിദ്യാർഥികളായിരുന്നു കൂടുതലും. ഉത്സവകാലങ്ങളിൽ കൂടുതൽ തീവണ്ടികൾ അനുവദിച്ചെങ്കിൽ മാത്രമേ ഈ ദുരിതത്തിന് പരിഹാരമാകൂവെന്ന് യാത്രക്കാർ പറഞ്ഞു.

ഇത്തവണ കണ്ണൂരിലേക്കും എറണാകുളത്തേക്കും പ്രത്യേകതീവണ്ടി അനുവദിച്ചിരുന്നു.

റെഗുലർ തീവണ്ടികളിലും പ്രത്യേക തീവണ്ടികളിലും കാലുകുത്താനിടമില്ലാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts