സംസ്ഥാനത്ത് റോഡപകട മരണനിരക്ക് കൂടുന്നു; കാരണങ്ങൾ ഇവയാണ്..

ബെംഗളൂരു: സംസ്ഥാനത്ത് റോഡപകടങ്ങളിലെ മരണനിരക്ക് കൂടുന്നു. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് 2018-ൽ ഉണ്ടായ 41,707 വാഹനാപകടങ്ങളിൽ 10,990 പേരാണ് കൊല്ലപ്പെട്ടത്. 21,277 പേർക്ക് ഗുരുതരമായും 30,285 പേർക്ക് നിസ്സാരമായും പരിക്കേറ്റു.

അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗതനിയമലംഘനം, റോഡുകളുടെ മോശം അവസ്ഥ തുടങ്ങിയവയാണ് പ്രധാനകാരണങ്ങളായി ഗതാഗതവകുപ്പ് പറയുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2018-ൽ അപകടങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും മരണം കൂടിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുമകൂരു ജില്ലയിലാണ് കൂടുതൽ മരണം സംഭവിച്ചത്.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

തുമകൂരിൽ 2,265 അപകടങ്ങളിലായി 766 പേർ മരിക്കുകയും 2405 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ബെംഗളൂരു സിറ്റിയിൽ 686 പേർ മരിക്കുകയും 4129 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 2017-ൽ തുമകൂരുവിൽ 659 പേരും ബെംഗളൂരുവിൽ 642 പേരുമായിരുന്നു മരിച്ചത്. സംസ്ഥാനത്ത് ഒരുദിവസം ശരാശരി 30 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ട്.

വലിയ വാഹനങ്ങളിടിച്ച് കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ബൈക്ക് യാത്രക്കാരുമാണ് കൂടുതലായും നിരത്തുകളിൽ മരിക്കുന്നത്. വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അഡീഷണൽ കമ്മിഷണർ ബി.പി. ഉമാശങ്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts