യെദിയൂരപ്പ മന്ത്രിസഭയിൽ പൊട്ടിത്തെറി!;ടൂറിസം മന്ത്രി സി.ടി.രവി രാജിക്കൊരുങ്ങി?

ബെംഗളൂരു : താരതമ്യേന ജൂനിയർ ആയ മല്ലേശ്വരം എം എൽ എ അശ്വഥ് നാരയണനെയും ലക്ഷ്മൺ സാവദിയെയും ഉപമുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുടെ മുതിർന്ന സംസ്ഥാന നേതാവും ചിക്കമഗളൂരു എംഎൽഎയുമായ സി.ടി.രവി രാജിക്കൊരുങ്ങിയതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1988 മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രവിയെ ബിജെപി സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് വരെ പരിഗണിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വിഷയം നിയന്ത്രണ വിധേയമാക്കാൻ കർണാടകയിൽ നിന്നുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറിയും ആർ.എസ്.എസിന്റെ നേതാവുമായ ബി.എൽ.സന്തോഷ് ഇടപെട്ടതായാണ് വാർത്ത. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് എന്തുകൊണ്ടാണ് ജൂനിയറായ അശ്വഥ്…

Read More

ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് പണി ഉറപ്പ്!

സൈബര്‍ ലോകം ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഹാക്കിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് റഷ്യ. ഇപ്പോള്‍ ചില സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ പുതിയ മുന്നറിയിപ്പുമായി രംഗത്ത്. റഷ്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെയാണ് കാനഡയില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. ജനപ്രിയ ആപ്പുകളെപ്പോലെ, അല്ലെങ്കില്‍ സൈറ്റുകള്‍ പോലെ തോന്നിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത കൂടുന്നത്. എന്നാല്‍ ഏറ്റവും ഗൗരവമായ വാര്‍ത്ത റഷ്യയിലെ ഔദ്യോഗിക രഹസ്യന്വേഷണ വിഭാഗത്തിന് ഇത്തരം സൈബര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ്. സൈബര്‍ സുരക്ഷ…

Read More

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന് അന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ലക്ഷ്മണ്‍ സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: ബിജെപി നേതാവ് ലക്ഷ്മണ്‍ സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാവാണ് ലക്ഷ്മണ്‍ സാവദി. 2012ല്‍ യെദ്യൂരപ്പാ മന്ത്രിസഭയില്‍ അംഗമായിരിക്കേയാണ് ലക്ഷ്മണും മറ്റ് രണ്ട് മന്ത്രിമാരും സഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതും വിവാദമായതും. തുടര്‍ന്ന് മൂവരും രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ മഹേഷ് കുമട്ടല്ലിയോട് ലക്ഷ്മണ്‍ പരാജയപ്പെട്ടിരുന്നു. ലക്ഷ്മണ്‍ സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ ബിജെപി എംഎല്‍എ എംപി രേണുകാചാര്യ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ തോറ്റ ലക്ഷ്മണിനെ അടിയന്തിരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന്…

Read More

“വിമാനത്താവളത്തിലെ ശുചി മുറികൾ വളരെ മോശം”നിരുപമാ റാവുവിന്റെ ട്വീറ്റിന് കൃത്യസമയത്ത് മറുപടി കൊടുത്ത് നടപടി എടുത്ത് വിമാനത്താവള അധികൃതർ.

ബെംഗളൂരു : വിമാനത്താവളത്തിലെ ലോഞ്ചിലെ  മുറിയുടെ ശോചനീയാവസ്ഥ ട്വിറ്ററിലൂടെ ഷെയർ ചെയ്ത മുൻഫോറിൻ സെക്രട്ടറി നിരുപമാ റാവുവിന് അറ്റകുറ്റപ്പണികൾ നടത്തി കൃത്യസമയത്തു തന്നെ മറുപടി ട്വീറ്റ് അയച്ച് വിമാനത്താവള അധികൃതർ. @BLRAirport Please do check the state of the toilets in the International Airport Lounge. Dirty and truly bad. Broken fittings, trash cans that are broken and overflowing. Where is #SwachhBharat @HariMarar pic.twitter.com/plt1BWNM5d — Nirupama Menon Rao, निरुपमा राउ,…

Read More

ഇട്ടിമാണിയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈനയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ചൈനീസും മലയാളവും ചേര്‍ന്നതാണ് ഈ ഗാനം. എംജി. ശ്രീകുമാര്‍, വൃന്ദ, മാസ്റ്റര്‍ ആദിത്യന്‍ എന്നിവര്‍ മലയാളം വരികളും ലിയു സു ആങ്ങ്, തെരേസ റോസേ ജോ എന്നിവര്‍ ചൈനീസ്‌ വരികളും ആലപിച്ചിരിക്കുന്നു. സന്തോഷ്‌ വര്‍മ്മ ലിയു സു ആങ്ങ് എന്നിവരുടെതാണ് വരികള്‍. വീഡിയോ കാണാം: ഈ സിനിമയില്‍ തൃശൂര്‍ക്കാരനായ ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. നവാഗതനായ ജോജു, ജിബി എന്നിവരാണ്‌ ഇട്ടിമാണിയുടെ സംവിധായകര്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.…

Read More

വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി

മുംബൈ: ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുൻപിൽ ഇളനീർ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദാലിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദാലിയുടെ കടയ്ക്ക് മുൻപിൽ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു  ചോദ്യം ചെയ്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലായി. തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത ആസാദ് മൈതാന്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സമീപത്തെ…

Read More

വൈറ്റ് ഫീൽഡുകാർക്ക് സന്തോഷ വാർത്ത;സിറ്റിയിൽ നിന്നും വൈറ്റ് ഫീൽഡ് വരെ ഉടൻ തന്നെ സബർബൻ ട്രെയിനുകൾ ഓടിത്തുടങ്ങും.

ബെംഗളൂരു: വൈറ്റ് ഫീൽഡിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇനി യാത്ര ചെയ്യാൻ ഒരു മാധ്യമം കൂടി. സിറ്റി റെയിൽവേ സ്‌റ്റേഷനും വൈറ്റ് ഫീൽഡ് സ്റ്റേഷനും ഇടയിൽ കൂടുതൽ തിരക്കുള്ള സമയങ്ങളിൽ സബർബൻ സർവ്വീസുകൾ നടത്താൻ റെയിൽവേ തയ്യാറെടുക്കുന്നു. റെയിൽവേയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് അംഗദിയുമായി ഇന്നലെ ബെംഗളൂരു റെയിൽവേ ആസ്ഥാനത്ത് വച്ച് നടന്ന ചർച്ചയിലാണ് തീരുമാനം. Suburban services between BLR & Whitefield wil begin shortly & will have increased frequency esp during peak hours.…

Read More

സംസ്ഥാനത്ത് റോഡപകട മരണനിരക്ക് കൂടുന്നു; കാരണങ്ങൾ ഇവയാണ്..

ബെംഗളൂരു: സംസ്ഥാനത്ത് റോഡപകടങ്ങളിലെ മരണനിരക്ക് കൂടുന്നു. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് 2018-ൽ ഉണ്ടായ 41,707 വാഹനാപകടങ്ങളിൽ 10,990 പേരാണ് കൊല്ലപ്പെട്ടത്. 21,277 പേർക്ക് ഗുരുതരമായും 30,285 പേർക്ക് നിസ്സാരമായും പരിക്കേറ്റു. അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗതനിയമലംഘനം, റോഡുകളുടെ മോശം അവസ്ഥ തുടങ്ങിയവയാണ് പ്രധാനകാരണങ്ങളായി ഗതാഗതവകുപ്പ് പറയുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2018-ൽ അപകടങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും മരണം കൂടിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുമകൂരു ജില്ലയിലാണ് കൂടുതൽ മരണം സംഭവിച്ചത്. തുമകൂരിൽ 2,265 അപകടങ്ങളിലായി 766 പേർ മരിക്കുകയും 2405 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ബെംഗളൂരു സിറ്റിയിൽ 686 പേർ മരിക്കുകയും 4129…

Read More

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയ്ക്കൊപ്പം വൈകിട്ട് ടൂര്‍!! യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മൂന്നാര്‍: പ്രസവിച്ച് കിടക്കുന്ന ഭാര്യയെയും കുഞ്ഞിനേയും കൊണ്ട് ടൂര്‍ പോകണമെന്ന വിചിത്ര ആവശ്യവുമായി ബഹളം വച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും കൊണ്ട് വൈകിട്ട് കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ ഭാര്യ പ്രസവിച്ചെന്നറിഞ്ഞ നവീന്‍ കൂട്ടുകാരനെയും കൂട്ടി അടുത്തുള്ള ബാറിൽ പോയി മദ്യപിക്കുകയായിരുന്നു. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാന്‍…

Read More

അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് 3 പുതുമുഖങ്ങൾ; ടീം യെദിയൂരപ്പക്ക് വകുപ്പുകളായി.

ബെംഗളൂരു : അപ്രതീക്ഷിതമായ നീക്കത്തിലൂടെ 3 പുതുമുഖങ്ങളെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ട് പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ച് യെദിയൂരപ്പ. പല സീനിയർ നേതാക്കളെയും ഉപമുഖ്യമന്ത്രി പദമോഹികൾക്കും പകരം താരതമ്യേന സീനിയോറിറ്റി കുറഞ്ഞ അശ്വത് നാരയണൻ, ഗോവിന്ദ കജോൾ, ലക്ഷ്മൺ സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എസ്.ആർ.ബൊമ്മെയുടെ മകൻ ബസവരാജ് ബൊമ്മെക്കാണ് ഏറ്റവും പ്രധാന്യമുള്ള ആഭ്യന്തര വകുപ്പ്, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വൻകിട വ്യവസായം, മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പക്ക് ഗ്രാമീണ വികസനവും പഞ്ചായത്ത് രാജും, മറ്റൊരു മുൻ ഉപമുഖ്യമന്ത്രിയായ ആർ…

Read More
Click Here to Follow Us