ബെംഗളൂരു : അപ്രതീക്ഷിതമായ നീക്കത്തിലൂടെ 3 പുതുമുഖങ്ങളെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ട് പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ച് യെദിയൂരപ്പ.
പല സീനിയർ നേതാക്കളെയും ഉപമുഖ്യമന്ത്രി പദമോഹികൾക്കും പകരം താരതമ്യേന സീനിയോറിറ്റി കുറഞ്ഞ അശ്വത് നാരയണൻ, ഗോവിന്ദ കജോൾ, ലക്ഷ്മൺ സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി എസ്.ആർ.ബൊമ്മെയുടെ മകൻ ബസവരാജ് ബൊമ്മെക്കാണ് ഏറ്റവും പ്രധാന്യമുള്ള ആഭ്യന്തര വകുപ്പ്, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വൻകിട വ്യവസായം, മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പക്ക് ഗ്രാമീണ വികസനവും പഞ്ചായത്ത് രാജും, മറ്റൊരു മുൻ ഉപമുഖ്യമന്ത്രിയായ ആർ അശോക ക്ക് റവന്യൂ, ശ്രീരാമുലുവിന് ആരോഗ്യ- കുടുംബക്ഷേമം, എസ് സുരേഷ് കുമാർ (സെക്കന്ററി വിദ്യാഭ്യാസം), വി.സോമണ്ണ ( ഭവനം) ,സി .ടി .രവി (വിനോദസഞ്ചാരം, കന്നഡ സംസ്കാരികം), കോട്ട ശ്രീനിവാസ് പൂജാരി (മൽസ്യബന്ധനം, തുറമുഖം, ദേവസ്വം) ,കെ.സി.മധുസ്വാമി (നിയമം, പാർലമെന്ററി കാര്യം, ചെറുകിട ജലസേചനം), സിസി പാട്ടിൽ (ഖനി), എച്ച് നാഗേഷ് (എക്സൈസ്), പ്രഭു ചൗഹാൻ (മൃഗസംരക്ഷണം), ശശികല അന്നാ സാഹേബ് ജ്വല്ലെ (വനിതാ ശിശുക്ഷേമം)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.