ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയ്ക്കൊപ്പം വൈകിട്ട് ടൂര്‍!! യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മൂന്നാര്‍: പ്രസവിച്ച് കിടക്കുന്ന ഭാര്യയെയും കുഞ്ഞിനേയും കൊണ്ട് ടൂര്‍ പോകണമെന്ന വിചിത്ര ആവശ്യവുമായി ബഹളം വച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും കൊണ്ട് വൈകിട്ട് കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വെള്ളിയാഴ്ച ഉച്ചയോടെ ഭാര്യ പ്രസവിച്ചെന്നറിഞ്ഞ നവീന്‍ കൂട്ടുകാരനെയും കൂട്ടി അടുത്തുള്ള ബാറിൽ പോയി മദ്യപിക്കുകയായിരുന്നു. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാന്‍ ശ്രമം നടത്തിയത് ജീവനക്കാർ തടഞ്ഞതോടെ ഇരു കൂട്ടരും തമ്മില്‍ വാക്കുതർക്കമായി.

ഇതിന് പിന്നാലെ ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ഇന്നു തന്നെ കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നും ഉടനെ ഡിസ്ചാർജ് ചെയ്യണമെന്നു൦ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തമാശയെന്നാണ് ആദ്യം ആശുപത്രി അധികൃതർ കരുതിയതെങ്കിലും യുവാവ് ബഹളം വയ്ക്കാന്‍ ആരംഭിച്ചതോടെ ആശുപത്രി അധികൃതർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് നവീനെയും സുഹൃത്ത് സെൽവത്തിനെയും അറസ്റ്റ് ചെയ്തു.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts