171 ബിയര്‍ വൈന്‍ പാർലറുകൾ സംസ്ഥാനത്ത് തുറക്കുമെന്ന് റിപ്പോര്‍ട്ട്‌.

തിരുവനന്തപുരം:  പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ അനുവദിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവിലൂടെ പുതിയതായി സംസ്ഥാനത്ത് തുറക്കുക 60 ബാറുകളെന്ന് സൂചന.

പുതിയ ഉത്തരവ് പ്രകാരം മുന്‍പ് പൂട്ടിപ്പോയ 171 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് തുറക്കാന്‍ പോകുന്നത്. ഇതില്‍ 60 ബിയര്‍ പാര്‍ലറുകള്‍ക്ക് ത്രീ സ്റ്റാര്‍ സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ ഈ പാര്‍ലറുകള്‍ ബാര്‍ ലൈസന്‍സിനായി അപേക്ഷിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കും.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

അതേസമയം ബാക്കിയുള്ള 111 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ത്രീ സ്റ്റാര്‍ സൗകര്യം ഉണ്ടാക്കിയ ശേഷം ബാറിനായി അപേക്ഷിച്ചാല്‍ അനുവദിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts