ഇന്ത്യയിലെ ‘മറവിക്കാർ’ കൂടുതൽ നമ്മ ബെംഗളൂരുവിൽ

ബെംഗളൂരു : ഇന്ത്യയിലെ ‘മറവിക്കാർ’ കൂടുതൽ ബെംഗളൂരുവിൽ. പ്രമുഖ വെബ്ടാക്സി കമ്പനി ഊബറിന്റെ കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിലാണു ജനങ്ങൾ വാഹനങ്ങളിലും മറ്റും സ്വന്തം പഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഏറ്റവുമധികം മറന്നുവയ്ക്കുന്നതു ബെംഗളൂരുവിലാണെന്നു കണ്ടെത്തിയത്. ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, പുണെ, ജയ്പുർ, ചണ്ഡിഗഡ്, അഹമ്മദാബാദ് നഗരങ്ങളാണ് ഊബറിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സിൽ രണ്ടു മുതൽ 10 വരെ സ്ഥാനത്തുള്ളത്.

കഴിഞ്ഞ വർഷം വെള്ളി മുതൽ തിങ്കൾ വരെയാണ് ‘മറന്നു വയ്ക്കൽ കൂടുതൽ ഉണ്ടായത്. മൊബൈൽ ഫോൺ, ബാഗ്, പഴ്സ്, താക്കോൽ, തുണിത്തരങ്ങൾ, തിരിച്ചറിയൽരേഖകൾ, കണ്ണട, കുപ്പി, കുട, ആഭരണങ്ങൾ എന്നിവയാണ് ഇന്ത്യയിൽ ഊബർ ടാക്സികളിൽ ഏറ്റവുമധികം മറന്നുവച്ച സാധനങ്ങൾ. ക്രിക്കറ്റ് പാഡ്, സ്വർണ ബ്രേസ്‌ലറ്റ്, കുട്ടിയുടെ മുച്ചക്രസൈക്കിൾ, മീൻ, കൊതുകുബാറ്റ് തുടങ്ങിയവയും മറന്നുവച്ചിട്ടുണ്ട്.

വിവാഹ സമ്മാനം, സ്വർണാഭരണങ്ങൾ എന്നിവ മുതൽ എൽസി‍ഡി ടിവി വരെ മറന്നുവച്ചവരുമുണ്ട്. അവധിയുടെ ആലസ്യത്തിൽ ആയതിനാലാകാം ശനിയും ഞായറുമാണ് ബെംഗളൂരു നിവാസികൾക്കു മറവി കൂടുതൽ. കഴിഞ്ഞ സെപ്റ്റംബർ 2, 9, 16 തീയതികളിലാണു ബെംഗളൂരുവിൽ ഏറ്റവുമധികം വസ്തുക്കൾ യാത്രക്കാർ മറന്നുവച്ചതെന്നും ഊബർ ഇൻഡക്സിൽ പറയുന്നു. 25000 രൂപയുടെ രണ്ട് ബാങ്ക് ചെക്കും വാഹനങ്ങളിൽനിന്നു കിട്ടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us