സൗന്ദര്യത്തിന്‍റെ പേരില്‍ നടപടി; എയര്‍പോര്‍ട്ട് ടെക്നീഷ്യന്‍റെ ശമ്പളം വെട്ടിക്കുറച്ചു.

വീഡിയോ വൈറലായതിന്‍റെ പേരില്‍ എയര്‍പോര്‍ട്ട് ടെക്നീഷ്യന്‍റെ ശമ്പളം വെട്ടിക്കുറച്ചു. ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്നീഷ്യനാണ് സൗന്ദര്യത്തിന്‍റെ പേരില്‍ നടപടി നേരിടേണ്ടി വന്നത്.

സംഭവം ഇങ്ങനെ: കൂളിംഗ് ഗ്ലാസ് വച്ച്, സ്റ്റൈലിഷ് ആയി വസ്ത്രം ധരിച്ച് ഹെഡ് സെറ്റ് വഴി നിര്‍ദേശങ്ങള്‍ നല്‍കി കൂളായി നടന്നു പോകുന്ന സുന്ദരനായ ചെറുപ്പക്കാരന്‍റെ വീഡിയോ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയായിരുന്നു. ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലാവുകയും ചെയ്തു. ചെറുപ്പക്കാരന് പ്രശസ്തനായ സൗത്ത് കൊറിയന്‍ അഭിനേതാവിന്‍റെ മുഖഛായയുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ അഭിപ്രായം. എന്തായാലും ദിവസങ്ങള്‍ക്കുള്ള എയര്‍പോര്‍ട്ട് ടെക്നീഷ്യന്‍ താരമായി.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

എന്നാല്‍, എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കാര്യം അത്ര ബോധിച്ചില്ല. യൂണിഫോം വൃത്തിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ടെക്നീഷ്യന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൃത്തിയില്ലാതെ യൂണിഫോം ധരിച്ചത് വഴി കമ്പനിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വീഡിയോ വൈറല്‍ ആയതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നാണ് ടെക്നീഷ്യന്‍റെ പ്രതികരണം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വച്ച യാത്രക്കാരിയോട് നന്ദിയും ചെറുപ്പക്കാരന്‍ അറിയിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts