യെദിയൂരപ്പ മന്ത്രിസഭയിൽ പൊട്ടിത്തെറി!;ടൂറിസം മന്ത്രി സി.ടി.രവി രാജിക്കൊരുങ്ങി?

ബെംഗളൂരു : താരതമ്യേന ജൂനിയർ ആയ മല്ലേശ്വരം എം എൽ എ അശ്വഥ് നാരയണനെയും ലക്ഷ്മൺ സാവദിയെയും ഉപമുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുടെ മുതിർന്ന സംസ്ഥാന നേതാവും ചിക്കമഗളൂരു എംഎൽഎയുമായ സി.ടി.രവി രാജിക്കൊരുങ്ങിയതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1988 മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രവിയെ ബിജെപി സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് വരെ പരിഗണിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വിഷയം നിയന്ത്രണ വിധേയമാക്കാൻ കർണാടകയിൽ നിന്നുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറിയും ആർ.എസ്.എസിന്റെ നേതാവുമായ ബി.എൽ.സന്തോഷ് ഇടപെട്ടതായാണ് വാർത്ത.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് എന്തുകൊണ്ടാണ് ജൂനിയറായ അശ്വഥ് നാരായണന് മന്ത്രി സ്ഥാനം നൽകിയത് എന്ന് പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ ബി.എൽ.സന്തോഷിന് കഴിയുകയും രാജിയിൽ നിന്ന് രവി പിൻമാറുകയും ചെയ്തു എന്നാണ് വാർത്ത.

വൊക്കലിംഗവിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ വേണ്ടിയാണ് അശ്വഥ് നാരായണന് അവസരം നൽകിയതത്രേ, അതേ സമയം ബെംഗളൂരു നഗരത്തിൽ അനന്ത് കുമാറിന്റെ മരണത്തോടെ ഒരാളെ ഉയർത്തി കൊണ്ടുവരേണ്ടത് പാർട്ടിക്ക് അത്യാവശ്യമാണ്, രവി വൊക്കലീംഗ ആണെങ്കിലും ഇക്കാരണത്താൽ ആണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

എന്നാൽ കോൺഗ്രസ് -ജെഡിഎസ് വിമത എം എൽ എ മാർ രാജിവക്കുന്നതിന് പിന്നിൽ നേരിട്ട് ചരടുവലിച്ചിരുന്നത് അശ്വത്ഥ് നാരായണയാണ്, ഭരണം ലഭിക്കാൻ കാരണമായ ഈ പ്രവർത്തനം കൊണ്ടാണ് അശ്വഥിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്ന് ഒരു വിഭാഗം കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
[masterslider id="10"]

Related posts