ഏഴുവർഷത്തിന് ശേഷം കലാശിപാളയ ബസ് ടെർമിനലിന് ശാപമോക്ഷം: ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന്

ബെംഗളൂരു: സംസ്ഥാനാന്തര യാത്രയ്ക്ക് മലയാളികൾ ഉൾപ്പടെ ഒട്ടേറെ പേർ ആശ്രയിക്കുന്ന കലശിപാളിയ ബിഎംടിസി ബസ് ടെർമിനൽ നവീകരണത്തിന് ശേഷം ഇന്ന് പ്രവർത്തനം ആരംഭിക്കും. ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി ബസവേരജെ ബൊമ്മെ ഉദ്ഘാടനം നിർവഹിക്കും.

ഏഴുവർഷമായി അടച്ചിട്ടിരുന്ന ഈ ടെർമിനൽ തുറക്കാനായി മുറവിളി ഉയർന്നിരുന്നു. നാളെ മുതൽ ടെർമിനലിൽ നിന്ന് ബിഎംടിസി,കർണാടകം ആർടിസി, സ്വകാര്യ ബസ് സർവീസ് ആരംഭിക്കും 4.25 ഏക്കറിലായി 63.17 കൂടി രൂപ ചെലവിട്ടാണ് ടെർമിനൽ വികസിപ്പിച്ചത്. 4 നില ടെർമിനലിന്റെ മുകൾ നിലയിലാണ് യാത്രക്കാർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയത്.

  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കലശിപാളിയയിലെ പഴക്കമേറിയ ബസ് ടെർമിനൽ 2016 ലാണ് പൊളിച്ചുനീക്കിയത്. 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ടെർമിനലിന്റെ നിർമാണം കോവിഡ്  കാലത്ത് പൂർണമായും നിലച്ചു. ഒരു വര്ഷം മുൻപാണ് നിർമാണം പുനരാരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us