ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ (MAHE) മയക്കുമരുന്ന് ഉപഭോഗവും കച്ചവടവുമായി ബന്ധപ്പെട്ട് 42 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി ഉഡുപ്പി പോലീസ് അറിയിച്ചു. 2022 സെപ്തംബർ മുതൽ നടന്ന കേസുകൾ ഉഡുപ്പി പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
സസ്‌പെൻഷൻ ഒരു മാസത്തേക്ക് നീണ്ടുനിൽക്കും, ഈ കാലയളവിൽ വിദ്യാർത്ഥികളെ പഠനത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. “ഉപഭോഗം ആരോപിക്കപ്പെടുന്ന വിദ്യാർത്ഥികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല, പക്ഷേ അവർക്ക് കാമ്പസിൽ തുടരാം. എന്നിരുന്നാലും, ഞങ്ങളുടെ അന്വേഷണത്തിൽ ചില വിദ്യാർത്ഥികളും കച്ചവടം നടത്തുന്നതായി കണ്ടെത്തി, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, ”ഉഡുപ്പി പോലീസ് സൂപ്രണ്ട് ഹകെ അക്ഷയ് മച്ചിന്ദ്ര പറഞ്ഞു.
മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ MAHE യുടെ സീറോ ടോളറൻസ് പോളിസി പ്രകാരം ഈ വിദ്യാർത്ഥികളെ പറ്റി അന്വേഷിക്കുകയും ആന്തരിക അന്വേഷണം പൂർത്തിയാകുന്നതുവരെ MAHE ൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തുവെന്നും സർവകലാശാലയുടെ പ്രസ്താവനയിൽ പറയുന്നു. മറ്റുള്ളവരെപ്പോലെ സാധാരണ ജീവിതം നയിക്കാൻ” വിദ്യാർത്ഥികളെ MAHE യുടെ സ്റ്റുഡന്റ് കൗൺസിലർമാരുടെ അടുത്തേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.