യൂറോപ്പ ലീഗ് ഫുട്‌ബോൾ ബാഴ്‌സലോണ പുറത്ത്

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്ത്. രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ് യുണൈറ്റഡിന്റെ ജയം.

പെനല്‍റ്റി ഗോളിലൂടെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയെ ആദ്യം മുന്നിലെത്തിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫൗളാണ് ബാഴ്‌സയക്ക് തുണയായത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ടാണ് യുണൈറ്റഡ് രണ്ടാം പകുതി ആരംഭിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയ ബ്രസീലിയന്‍ താരങ്ങളായ ഫ്രഡും ആന്തണിയുമാണ് യുണൈറ്റിന് ജയമൊരുക്കിയത്.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ ഫ്രെഡിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തി. ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ഫ്രെഡ് ബാഴ്‌സയുടെ നെഞ്ചകം പിളര്‍ത്തിയത്. 73ാം മിനിറ്റിലായിരുന്നു മാഞ്ചസ്റ്റരിന്റെ വിജയ ഗോള്‍. പന്ത് കൈവശം വെയ്ക്കുന്നതിലും പാസിംഗിലും മുന്നിട്ടു നിന്നിട്ടും സ്പാനിഷ് ലീഗിലെ വിജയക്കുതിപ്പ് തുടരാന്‍ ഓള്‍ ട്രാഫോര്‍ഡില്‍ ബാഴ്‌സക്കായില്ല. പരാജയത്തോടെ ബാഴ്‌സയുടെ യൂറോപ്പ കിരീടമെന്ന സ്വപ്‌നത്തിന് തിരശ്ശീല വീണു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts