ബൈക്കിലെത്തി യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ് സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തില്‍ പോലിസ്

ബെംഗളൂരു : ബൈക്കിലെത്തിയ രണ്ടുപേർ നടുറോഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. എച്ച്എസ്ആർ ലേഔട്ട്, 6–സെക്ടറിൽ താമസിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. രാത്രി 10.30നു റോഡിലൂടെ പോകവെ ബൈക്കിലെത്തിയവർ മോശമായി പെരുമാറി.

ബഹളം വച്ചെങ്കിലും ഇവർ കടന്നു കള‍ഞ്ഞു. റോഡ‍് വിജനമായിരുന്നുവെന്നും ഇരുട്ടായിരുന്നതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാനായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനു സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us