ഐ.ടി.നഗരത്തിലെ തിരക്കു കുറക്കാൻ മെഗാ സബർബാൻ റെയിൽ പദ്ധതിയുമായി കേന്ദ്ര സർക്കാർ;170 കിലോമീറ്റർ മേൽപ്പാലം നിർമ്മിക്കും.

ബെംഗളൂരു : കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ ബെംഗളൂരുവിലെ മെഗാ സബർബൻ റെയിൽപ്പാത പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ.

കർണാടക സർക്കാരും റെയിൽവേയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം നിലവിലെ സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ, ഐടി നഗരത്തിന്റെ ട്രാഫിക് കുരുക്കഴിക്കാൻ പുതിയ പദ്ധതി നടപ്പാക്കാനാണ് എൻഡിഎ സർക്കാർ ഉദ്ദേശിക്കുന്നത്.

ബംഗളൂരു നഗരത്തിനടുത്തുള്ള നിലവിലുള്ള റെയിൽവേ റൂട്ടുകളിലൂടെ 170 കിലോമീറ്റർ “എലിവേറ്റഡ് ” ഇടനാഴിയും നിർമിക്കും.

ബയപ്പനഹാള്ളിയും ബാംഗ്ലൂരു സിറ്റിയും  ലോകനിലവാരമുള്ള സ്റ്റേഷനുകളിലേക്ക് ഉയർത്തുന്ന പദ്ധതിക്കൊപ്പം ബനാസ്വാടി, യെലഹങ്ക, യശ്വന്ത്പുർ, കെങ്കേരി, കോക്സ് ടൌൺ, മല്ലേശ്വരം, രാമനാദം, വൈറ്റ്ഫീൽഡ്, ദൊഡ്ഡബല്ലാപൂർ, നെലമംഗല സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .

പുതിയ ലൈനുകൾ എലിവേറ്റഡ് ആയതിനാർ അതിവേഗ റെയിൽവേ ട്രെയിനുകൾ ഏർപ്പെടുത്താൻ സാദ്ധ്യത  ഉണ്ട്. മണിക്കൂറിൽ 90 മുതൽ 125 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയാവുന്ന പാതകളാണ് ലക്ഷ്യം വക്കുന്നത്.

മന്ത്രാലയം തയ്യാറാക്കിയ നിർദേശമനുസരിച്ച്, പദ്ധതിയുടെ ഫണ്ട് ബംഗളൂരുവിലും പരിസരത്തുമുള്ള റയിൽവെയുളള ഭൂമി പാസലുകളുടെ ധനസമ്പാദനത്തിലൂടെ ഉയർത്തണം.

ഫണ്ടുകൾക്കായുള്ള PPP

10,000 കോടി രൂപ മുതൽ 12,000 കോടി രൂപവരെയുള്ളതിനാൽ, പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) സ്റ്റേഷനുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചെടുക്കാനും റെയിൽവേ ശ്രമിക്കുന്നത്.

പദ്ധതിയിൽ സ്വകാര്യ റെയിൽവേ ഓപ്പറേറ്റർമാർക്കും ഡവലപ്പർമാർക്കും സബർബൻ റെയിൽവേ കോറിഡോർ വികസിപ്പിക്കുന്നതിനായി വിവിധ കോൺട്രാക്ടുകൾ ലഭിക്കും. റെയിൽവേയിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പദ്ധതി ചെലവിന്റെ ഒരു ഭാഗം വഹിക്കാനും യാഡിനും മറ്റും ആവശ്യമായ സ്ഥലമേറ്റെടുക്കാനം  പങ്ക്  കർണാടക സർക്കാരിനോട് ആവശ്യപ്പെടും.

ഐ.ടി. നഗരത്തിന് വേണ്ടിയുള്ള സബർബൻ റെയിൽവേ ശൃംഖല വളരെക്കാലം നീണ്ടു നിന്നെങ്കിലും, റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിലുളള അഭിപ്രായ  വ്യത്യാസങ്ങളും, ഭൂമിയേറ്റെടുക്കൽ പ്രശ്നങ്ങളും പദ്ധതിയെ പിന്നോട്ടടിച്ചു.

നഗരത്തിലെ റോളിങ് സ്റ്റോക്ക് യാർഡ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിൽ നിന്നും റെയിൽവേ കുറച്ച് സ്ഥലം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നൽകിയ ഭൂമി അപര്യാപ്തമാണെന്ന് റെയിൽവേ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us