തടാക കൈയേറ്റം; ബിബിഎംപി എൻജിനീയർക്കെതിരെ കർണാടക ഹൈക്കോടതിയുടെ സമ്മെൻസ്

ബെംഗളൂരു: നഗരത്തിലെ തടാകങ്ങൾ കൈയേറ്റവുമായി ബന്ധപ്പെട്ട് ജൂലൈ 20ന് ഹാജരാകാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് ഹൈക്കോടതി സമൻസ് അയച്ചു. സുബ്രഹ്മണ്യപുര, ബേഗൂർ, പുത്തേനഹള്ളി തടാകങ്ങളിലെ കൈയേറ്റം സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്വീകരിച്ച നടപടികളിലും സിവിൽ ഏജൻസിയുടെ അഭിഭാഷകന്റെ സമർപ്പണത്തിലും തൃപ്തരല്ലാത്തതിനാൽ, കൈയേറ്റങ്ങൾ നീക്കം ചെയ്യേണ്ട സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട ഇഇമാർ കോടതിയിൽ ഹാജരാകാനും ഫയൽ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബിബിഎംപിയെ കുറ്റപ്പെടുത്തി, കയ്യേറ്റങ്ങൾ നീക്കാൻ ബിബിഎംപി…

Read More

അനധികൃത മാലിന്യം തള്ളൽ: ഉത്തരവ് അനുസരിക്കാത്തതിന് ബിബിഎംപി മേധാവിക്ക് ഹൈക്കോടതി സമൻസ്.

ബെംഗളൂരു: നിരോധനാജ്ഞ അവഗണിച്ച് മിറ്റഗനഹള്ളിയിൽ ഖരമാലിന്യം കലർന്ന മാലിന്യം തള്ളിയത് സംബന്ധിച്ച് മറുപടി നൽകാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ ഉത്തരവ് അനുസരിക്കാത്തത് വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ഉത്തരവുകൾ പുറപ്പെടുവിക്കാൻ മടിക്കില്ലെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) അനുമതി നൽകിയില്ലെങ്കിൽ, വടക്കുകിഴക്കൻ ബെംഗളൂരുവിലെ മിട്ടഗനഹള്ളി ക്വാറി സൈറ്റിൽ ഖരമാലിന്യം തള്ളുന്നത് നിർത്തിവയ്ക്കുമെന്ന് 2020 മാർച്ച് 6 ന്…

Read More

അഴിമതി കേസിൽ യെദ്യൂരപ്പക്ക് ഹൈ കോടതിയുടെ സമൻസ്

ബെംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  17 ന് കോടതിക്ക് മുന്നിൽ ഹാജരാകാൻ കർണാടക ഹൈക്കോടതി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും, മകനും, കർണാടക ബിജെപി ഉപാധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര അടക്കമുള്ളവർക്ക് സമൻസ് അയച്ചു. അതോടൊപ്പം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളായ ശശിധർ മാറാടി, വിരൂപാക്ഷപ്പ യമകനാമരടി, സഞ്ജയശ്രീ, കോൺട്രാക്ടർ ചന്ദ്രകാന്ത് രാമലിംഗം, മുൻ മന്ത്രി എസ്.ടി. സോമശേഖർ, ഐഎഎസ് ഓഫീസർ ഡോ. ജി സി പ്രകാശ്. ഹോട്ടൽ ഉടമയും വ്യവസായിയുമായ കെ രവി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ടിജെ എബ്രഹാം എന്നിവർക്കും നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് സുനിൽ…

Read More
Click Here to Follow Us