തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയ്യാറെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ ഏത് സമയത്തും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയാറാണെന്നും എന്നാൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കോൺഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബിജെപിയ്ക്ക് കഴിയുന്നില്ലെങ്കിൽ ഭരണത്തിലേറാൻ പാർട്ടി തയ്യാറാണോയെന്ന ചോദ്യത്തിന് മറുപടിയായി കോൺഗ്രസ് ഏത് സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

യെദിയൂരപ്പയെ നീക്കം ചെയ്താൽ മറ്റൊരാളെ മുഖ്യമന്ത്രിയാക്കുമെന്നതിനാൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത യില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ അസംബ്ലിയുടെ കാലാവധി 2023 ൽ അവസാനിക്കും. അതേസമയം, കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാനായി ദില്ലി സന്ദർശിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാത്ത സിദ്ധരാമയ്യ പാർട്ടി വിഷയങ്ങൾ പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യണമെന്ന് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts